വീണ്ടും ആസൂത്രിത അപകടം; കെ.യു.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ന്നു
കോഴിക്കോട്: ബാലുശ്ശേരി റൂട്ടില്‍ ഓടുന്ന കെ.യു.ആര്‍.ടി.സിയുടെ ജന്റം എ.സി ബസിനു നേരെ കഴിഞ്ഞ ദിവസം വീണ്ടും ആസൂത്രിത അപകടം. സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ജന്റം ബസിന്റെ മുന്‍വശത്തെചില്ല് തകര്‍ന്നു. രണ്ടു മാസത്തിനിടെ ഇതു നാലാം തവണയാണ് ജന്റം ബസില്‍ സ്വകാര്യ ബസുകള്‍ ഇടിക്കുന്നത്.
ഉച്ചയ്ക്ക് 1.40ന് പുതിയ ബസ്സ്റ്റാന്‍ഡിലെ ട്രാക്കില്‍ നിന്ന് പുറപ്പെടുന്നതിനിടെ സ്വകാര്യ ബസ് പുറകോട്ടെടുത്ത് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ 90,000 രൂപ വിലയുള്ള ജന്റം ബസിന്റെ മുന്‍വശത്തെ വലിയ ചില്ലാണ് തകര്‍ന്നത്. ഇനി എറണാകുളത്ത് പോയി ചില്ല് നന്നാക്കി വരാന്‍ ഒരാഴ്ചയിലധികം സമയമെടുക്കും. ഇത്രയും നാള്‍ ജന്റം ബസിന്റെ ഓട്ടം മുടങ്ങുന്നതിലൂടെ ഉണ്ടാകുന്ന കലക്ഷന്‍ വര്‍ധനവ് ലക്ഷ്യം വച്ചാണ് ആസൂത്രിതമായി സ്വകാര്യ ബസുകളുടെ ഇത്തരം നീക്കമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.
17,000 രൂപ ദിവസവരുമാനമുള്ള എ.സി ബസാണ് മുടങ്ങുന്നത്. രാവിലെയും വൈകിട്ടും യൂനിവേഴ്‌സിറ്റിവരെ പോകുന്നതിനാല്‍ പലപ്പോഴും ട്രിപ്പ് മുടങ്ങാതിരിക്കാന്‍ മറ്റു ബസുകള്‍ പകരം ഓടിക്കാറുണ്ട്. ഒരാഴ്ച മുന്‍പ് കക്കോടിയില്‍ വച്ചും ഒരു മാസം മുന്‍പ് എരഞ്ഞിപ്പാലത്ത് വച്ചും സ്വകാര്യ ബസുകള്‍ ജന്റം ബസിനെ ഇടിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാലുശ്ശേരി റൂട്ടില്‍ സര്‍വിസ് തുടങ്ങിയ രണ്ടു നോണ്‍ എ.സി ബസുകള്‍ക്കെതിരേ സ്വകാര്യ ബസ് ഉടമയുടെ പരാതിയില്‍ സര്‍വിസ് റദ്ദാക്കാന്‍ ആര്‍.ടി.ഒ ഉത്തരവിട്ടതായും പരാതിയുണ്ട്. ഈ റൂട്ടില്‍ ഇനി ബസ് ആവശ്യമില്ലന്ന് പറഞ്ഞായിരുന്നു റദ്ദാക്കലെന്നാണ് വിവരം.
സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ട്രാഫിക് പൊലിസില്‍ പരാതി നല്‍കി. തുടര്‍ച്ചയായി മനഃപൂര്‍വം സ്വകാര്യ ബസുകാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ കമ്മിഷണര്‍ക്ക് നേരിട്ട് പരാതി നല്‍കാനാണ് അധികൃതരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."