HOME
DETAILS

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

  
Web Desk
September 24 2024 | 02:09 AM

Will Sri Lanka Shift Toward China Concerns Over Adanis Investments Loom

കൊളംബോ: ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷക്കാരനായ അനുര കുമാര ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ വിദേശനയം എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയോടെ അയൽ രാജ്യമായ ഇന്ത്യ. ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയെന്നത് തന്നെയായിരിക്കും ദിസനായകെ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് മറികടക്കാൻ ഇന്ത്യയെയാണോ ചൈനയെയാണോ കൂട്ടുപിടിക്കുക എന്നതാണ് പ്രധാനം. മുൻ ശ്രീലങ്കൻ ഭരണാധികാരികൾ തുടർന്നുവന്ന ശക്തമായ ബന്ധം ദിസനായകെ തുടരുമോ എന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

ഇന്ത്യയിലെ വ്യവസായ പ്രമുഖനായ അദാനിയുടെ അദാനി ഗ്രൂപ്പിന് ശ്രീലങ്കയിലുള്ള കാറ്റാടി ഊർജ പദ്ധതി പീപിൾസ് ലിബറേഷൻ ഫ്രണ്ട് (ജെ.വി.പി) അധികാരത്തിലേറിയാൽ റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് ദിസനായകെ പ്രസ്താവിച്ചിരുന്നു. എന്നാൽ പദ്ധതി റദ്ദാക്കുന്നത് എല്ലാ വശവും പരിശോധിച്ചാകുമെന്നാണ് ദിസനായകെ ഇപ്പോൾ പറയുന്നത്. ചൈനീസ് പദ്ധതികളെക്കുറിച്ചും പരിശോധന നടത്തുമെന്ന് ജെ.വി.പി നേതൃത്വം (ജനത വിമുക്തി പെരുമുന) വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശ്രീലങ്കയുമായുള്ള സഹകരണം ശക്തമായി കൊണ്ടുപോകാൻ ദിസനായകെയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം വിവാദത്തിലായ അദാനി ഗ്രൂപ്പിന്റെ കാറ്റാടി വൈദ്യുതി പദ്ധതി ശ്രീലങ്കയുടെ ഊർജ പരമാധികാരം ലംഘിക്കുന്നുവെന്ന് നേരത്തെ ദിസനായകെ വിമർശിച്ചിരുന്നു. അതേസമയം രാജ്യത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ പദ്ധതി സഹായിക്കുമെന്ന് അതിർത്തി കടന്നുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന സിലോൺ ചേംബർ ഓഫ് കൊമേഴ്‌സ് ദിസനായകെയോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഹമ്പൻടോട്ട തുറമുഖം, കൊളംബോ തുറമുഖ നഗര പദ്ധതി തുടങ്ങിയ ചില ചൈനീസ് പദ്ധതികളുടെ നടത്തിപ്പിലെ അഴിമതിയെക്കുറിച്ചും സുതാര്യതയില്ലായ്മയെക്കുറിച്ചും ദിസനായകെയ്ക്ക് ആശങ്കയുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്നാണ് ജെ.വി.പി നേതൃത്വത്തിന്റെ നിലപാട്.

ദിസനായകെ ചൈനയുമായി കൂടുതൽ ശക്തമായ ബന്ധമുണ്ടാക്കാൻ ഇടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ ഇന്ത്യയെ ഭീഷണിപ്പെടുത്താൻ തന്റെ രാജ്യത്തിന്റെ കടലും കരയും വ്യോമാതിർത്തിയും ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ദിസനായകെ അടുത്തിടെ പറഞ്ഞിരുന്നു.

അതേസമയം ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ദിസനായകെയുടെ നിലപാടുകൾ ചൈനീസ് അനുകൂലമാണ്. രാജപക്‌സെ കാലം മുതൽ ശ്രീലങ്ക ചൈനീസ് ചായ്‌വ് കൂടുതൽ പ്രകടിപ്പിച്ച് വരുകയും ചെയ്തിരുന്നു. കൊളംബോ പോർട്ട് സിറ്റി, ഹൻബാൻതോട പോർട്ട്, ഉൾപ്പെടെയുള്ള വിവാദ പദ്ധതികളും സാമ്പത്തിക സഹായങ്ങളും ഇതിന്റെ ബാക്കിപത്രങ്ങളാണ്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ശ്രീലങ്കയുടെ സ്ഥാനമാണ് മേഖലയിൽ ഈ ദ്വീപ് രാഷ്ട്രത്തിന്റെ പ്രാധാന്യം നിശ്ചയിക്കുന്നത്. ഇന്തോ പസഫിക് ദക്ഷിണേഷ്യൻ മേഖലയിൽ ചൈന സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണിത്്.

ശ്രീലങ്കയിൽ സ്വാധീനം ഉറപ്പിക്കാൻ ഇന്ത്യയും ചൈനയും കാലങ്ങളായി ശ്രമിച്ചുവരുന്നുണ്ട്. ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും ഇരു രാജ്യങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. 2006 - 2022 കാലഘട്ടത്തിൽ ആയിരം കോടി ഡോളറിലധികമാണ് ഗ്രാന്റായും വായ്പയായും അനുവദിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിനായിരുന്നു പണം നൽകിയത്. ഇതേകാലയളവിൽ നൂറ് കോടിയിലധികം ഡോളർ യു.എസ് സഹായവും ശ്രീലങ്കയ്ക്ക് ലഭിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ലങ്കയെ സഹായിച്ചതിൽ ഇന്ത്യയുടെ പങ്കും വലുതാണ്. 400 കോടി ഡോളർ സഹായമാണ് ഈവർഷമാദ്യം വരെ ഇന്ത്യ ശ്രീലങ്കയ്ക്ക് നീക്കിവച്ചത്. ഇന്ത്യൻ ഇടപെടലുകളാണ് ബംഗ്ലാദേശിന് സമാനമായ പ്രസിന്ധിയിലേക്ക് എത്താതെ ശ്രീലങ്കയിൽ സംരക്ഷിച്ചതും. ശ്രീലങ്ക ചൈനയ്ക്ക് പാട്ടത്തിന് നൽകിയ ഹമ്പൻടോട്ട തുറമുഖം സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന ആശങ്ക ഇന്ത്യക്കുണ്ട്്. എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്നാണ് ശ്രീലങ്കൻ നിലപാട്.

With the election of leftist leader Anura Kumara Dissanayake, Sri Lanka faces crucial foreign policy choices. The focus is on whether to align more with India or China amid ongoing economic challenges and potential impacts on Adani's investments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  2 months ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  2 months ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  2 months ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  2 months ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  2 months ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  2 months ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  2 months ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  2 months ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  2 months ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  2 months ago