HOME
DETAILS

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

  
Web Desk
September 24, 2024 | 3:35 AM

Israel Intensifies Air Strikes on Lebanon Over 492 Dead

ബൈറൂത്: മനുഷ്യര്‍ക്കു മേല്‍ മരണ മഴ പെയ്യിച്ച് മതിവരാതെ ഇസ്‌റാഈല്‍. ഫലസ്തീന്‍
 എന്ന കുഞ്ഞുരാജ്യത്തെ അരലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കി കൊതി തീരാതെ സയണിസ്റ്റ് ഭീകരര്‍ ലബനാനിന് നേരെയാണ് ആക്രമണം അഴിച്ചു വിടുന്നത്.   

ലബനാനിലെ ജനവാസ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 492 ലേറെയായി. ഇതില്‍ 35 കുഞ്ഞുങ്ങളാണ്. 58 സ്ത്രീകളും. 1,645 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈലില്‍നിന്ന് 80,000ത്തിലധികം ഫോണ്‍ കാള്‍ വന്നതായി ലബനീസ് ടെലികോം ഓപറേറ്റര്‍ ഒഗെറോ മേധാവി ഇമാദ് കിറൈദിഹ് പറഞ്ഞു. രാജ്യത്ത് ഇപ്പോഴും ഇസ്‌റാഈല്‍ ബോംബ് വര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ലബനാന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബെക്ക വാലി, ബിന്‍ത് ജിബൈല്‍, അയ്തറൂന്‍, മജ്ദല്‍ സലീം, ഹുല, തൗറ, ഖിലൈലിഹ്, ഹാരിസ്, നബി ചിത്, തറയ്യ, ഇഷ്മിസ്തര്‍, ഹര്‍ബത, ലിബ്ബായ, സുഹ്മര്‍ തുടങ്ങി ആയിരത്തോളം കേന്ദ്രങ്ങളെ ആക്രമിച്ചതായാണ് ഇസ്‌റാഈല്‍ പറയുന്നത്. 

മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ അലി കരാക്കിയെ ലക്ഷ്യമിട്ടായിരുന്നു തെക്കന്‍ ബെയ്‌റൂത്തില്‍ ഇസ്‌റാഈലിന്റെ ആക്രമണം. എന്നാല്‍ അലി കരാക്കിയെ അവര്‍ക്ക് തൊടാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുല്ല അറിയിക്കുന്നു. കരാകി ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നും ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഹിസ്ബുല്ല സൈനിക നേതൃത്വനിരയിലെ മൂന്നാമത്തെ വ്യക്തിയാണ് അലി കരാക്കി. ആദ്യ റാങ്കിലുള്ള ഫുആദ് ഷുക്കറിനേയും രണ്ടാമനായ ഇബ്രാഹിം ആഖിലിനേയും ഇസ്‌റാഈൽ കൊലപ്പെടുത്തിയിരുന്നു. ഇപ്പോൾ അലി കരാക്കിയെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നത്.

ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ ഒരു കുടുംബം ഒന്നാകെ കൊല്ലപ്പെട്ട വാര്‍ത്തയും ലബനാനില്‍ നിന്ന് പുറത്തു വരുന്നുണ്ട്. സൈനിക മേധാവിയും ഭാര്യയും മക്കളുമാണ് കൊല്ലപ്പെട്ടത്. ഗസ്സയില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ തന്നെയാണ് നാം കേട്ടു കൊണ്ടിരുന്നത്. നിരവധി കുടുംബങ്ങളാണ് ഈ ഭൂമുഖത്ത് നിന്ന് പൂര്‍ണമായും തുടുച്ചു നീക്കപ്പെട്ടത്. ഗസ്സയെ തരിശാക്കിയത് ഹമാസിന്റെ പേര് പറഞ്ഞാണെങ്കില്‍ ലബനാനില്‍ കടന്നേറ്റം നടത്തുന്നത് ഹിസ്ബുല്ലയുടെ പേരിലാണ്. കൊല്ലപ്പെടുന്നതോ സാധാരണക്കാരും.  

2006നുശേഷം ലബനാനിനുനേരെയുണ്ടായതില്‍ ഒരുദിവസം ഏറ്റവും കൂടുതലാളുകള്‍ കൊല്ലപ്പെട്ട ആക്രമണമാണിത്. സംഭവത്തെ യുദ്ധ പ്രഖ്യാപനമെന്ന് വിശേഷിപ്പിച്ചാണ് ഹിസ്ബുല്ലയുടെ തുറന്ന യുദ്ധപ്രഖ്യാപനം.

അതിനിടെ, വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സേനാവിന്യാസം ശക്തമാക്കിയതും ടാങ്കുകള്‍ സജ്ജീകരിച്ചതും കടന്നുകയറ്റം സംബന്ധിച്ച സൂചന നല്‍കുന്നുണ്ട്. എന്നാല്‍, കരയാക്രമണം ഉദ്ദേശിക്കുന്നില്ലെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.

ഇസ്‌റാഈലിന് തിരിച്ചടിയായി ഗലീലി, ഹൈഫ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെടുന്നുണ്ട്. ഹൈഫയ്ക്ക് വടക്കുള്ള റാഫേല്‍ ഇലക്ട്രോണിക്‌സ് കമ്പനിയിലും നോര്‍ത്തേണ്‍ കോര്‍പ്‌സിന്റെ റിസര്‍വ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോര്‍മേഷന്റെ ലോജിസ്റ്റിക്‌സ് ബേസിലും ഡസന്‍ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചതായും അവര്‍ വ്യക്തമാക്കി.

ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് രാജ്യത്ത് സെപ്തംബര്‍ 30 വരെ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്‌റാഈല്‍. ഹൈഫ അടക്കമുള്ള നഗരങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം മുന്നറിയിപ്പ് സൈറണും മുഴക്കി. യുദ്ധഭീതിയില്‍ ആളുകള്‍ ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  6 days ago
No Image

ഫിലിപ്പീന്‍ സംസ്‌കാരത്തിന്റെ നിറക്കാഴ്ച്ചകള്‍;ഹാലാ ബിറാ ഫെസ്റ്റിവല്‍ ബഹ്‌റൈനില്‍

bahrain
  •  6 days ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  6 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

National
  •  6 days ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  6 days ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  6 days ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  6 days ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  6 days ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  6 days ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  6 days ago