ജലസംരക്ഷണം ധര്മസമരമായി ഏറ്റെടുക്കണം: അസീല്‍ അലി തങ്ങള്‍
കണ്ണൂര്‍: ജലസംരക്ഷണവും ജലത്തിന്റെ ഉപയോഗത്തിലെ മിതത്വവും ഏറ്റവും വലിയ ധര്മസമരമായി ഏറ്റെടുക്കണമെന്നു സമസ്തകേരള സുന്നി ബാലവേദി സംസ്ഥാന പ്രസിഡന്റ് പാണക്കാട് അസീല്‍ അലി ശിഹാബ് തങ്ങള്‍. മനുഷ്യരാശിയുടെ തന്നെ നാശത്തിലേക്കു നയിക്കാനുതകുന്ന തരത്തില്‍ വന്‍തോതില്‍ ജലനിരപ്പുകളും നദികളും നികത്തപ്പെടുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.ബി.വി ജലദിന കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലത്തുങ്കരയില്‍ നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍.
മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷന് കോ ഓര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി മുഖ്യാതിഥിയായി. മനാഫ് കോട്ടോപാടം പ്രതിജ്ഞയ്ക്കു നേതൃത്വം നല്കി. അഹമ്മദ് തേര്‍ളായി, അബ്ദുല്‍ഫത്താഹ് ദാരിമി, മുഹമ്മദ്ബ്നു ആദം, ജുനൈദ് ചാലാട്, ജലീല്‍ ഹസനി, അഫ്സല് രാമന്തളി, റിസാല്‍ദര്‍ അലി ആലുവ, സിയാദ് അസ്അദി, സുഹൈല്‍ ചപ്പാരപ്പടവ്, സജീദ് ഇരിക്കൂര്‍, സജീര്‍ കാടാച്ചിറ സംസാരിച്ചു. ജലദിന കാംപയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനങ്ങള്‍ ഇന്നു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."