അങ്കണവാടി നിയമനം: തഴവ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് പ്രതിഷേധവും ഇറങ്ങിപ്പോക്കും
കരുനാഗപ്പള്ളി: അങ്കണവാടി നിയമനവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിലുണ്ടായ അനിഷ്ട സംഭവത്തില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ പ്രസിഡന്റിനെ ആക്രമിച്ചുവെന്ന ആക്ഷേപകരമായ പ്രചരണത്തിന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയതൊടെയാണ് പ്രതിഷേധം ആരംഭിച്ചത്.
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച പ്രസിഡന്റ് അജണ്ടയിലേക്ക് കടന്നപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയും കമ്മിറ്റി തടസപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് നടന്ന വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ചട്ടപ്രകാരമല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല എന്ന ഉറച്ച നിലപാട് പഞ്ചായത്ത് കമ്മിറ്റി സ്വീകരിച്ചു.
തുടര്‍ന്ന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ അജണ്ട കീറി പ്രതിഷേധിക്കുകയും എടുക്കുന്ന തീരുമാനങ്ങളില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയി. പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചുവെന്ന ആരോപണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന് പരുക്ക് പറ്റിയ സംഭവത്തെപ്പറ്റിയും സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പാവുമ്പ സുനില്‍ പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തഴവ, പാവുമ്പ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. യു.ഡി.എഫ് കണ്‍വീനര്‍ കെ.സി രാജന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."