നാടകോത്സവം 20ന് ആരംഭിക്കും
വടകര: കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം മെയ് 20 മുതല്‍ 30വരെ ടൗണ്‍ഹാളില്‍ നടക്കും. വൈകിട്ട് 5.30ന് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത മുഖ്യാതിഥിയാവും.
തുടര്‍ന്ന് കുട്ടികളുടെ നാടകങ്ങള്‍ അരങ്ങേറും. തിരുവങ്ങാട് എച്ച്.എസ്.എസ് 'എലിപ്പെട്ടി', മേമുണ്ട എച്ച്.എസ്.എസ് 'അന്നപെരുമ' നാടകങ്ങള്‍ ആദ്യദിവസം അവതരിപ്പിക്കും.
കേരളത്തിലെ പ്രശസ്ത തിയേറ്ററുകളുടെ നാടകങ്ങള്‍ അരങ്ങിലെത്തും. 21ന് കെ.ടി മുഹമ്മദ് അനുസ്മരണം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അങ്കമാലി അക്ഷയയുടെ 'ആഴം' അരങ്ങേറും.
22ന് കെ.പി.എസിയുടെ 'ഈഡിപ്പസ്' 23ന് തിരുവനന്തപുരം സംഘകേളിയുടെ 'ഒരുനാഴിമണ്ണ്', 24ന് കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ 'കരുണ', 25ന് കണ്ണൂര്‍ സംഘചേതനയുടെ 'കോലം', 26ന് തിരുവനന്തപുരം സൗപര്‍ണികയുടെ 'നിര്‍ഭയ', 27ന് തിരുവനന്തപുരം അക്ഷരകലയുടെ 'രമാനുജന്‍ തുഞ്ചത്ത് എഴുത്തച്ഛന്‍', 28ന് ഓച്ചിറ സരിഗയുടെ 'രാമേട്ടന്‍', 29ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി', 30ന് കൊച്ചിന്‍ സംഘവേദിയുടെ 'വാക്കുപൂക്കും കാലം' അരങ്ങേറും. ദിവസവും വൈകിട്ട് 5.30ന് പ്രശസ്ത നാടകപ്രവര്‍ത്തകരെ അനുസ്മരിക്കുന്ന പരിപാടിയുമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."