പുതുക്കുളങ്ങര മീത്തല്‍ ബാലന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
മേപ്പയ്യൂര്‍: പുത്തന്‍പുരയില്‍ താമസിക്കുന്ന പുതുക്കുളങ്ങര മീത്തല്‍ ബാലന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍. മെയ് അഞ്ചിന് രാവിലെയാണ് മഞ്ഞക്കുളം ക്വാറിക്ക് സമീപം ബാലനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നത്. ക്വാറിയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ബാലന്റെ സഹോദരിയുടെ പറമ്പിലുള്ള പാറക്കല്ല് മറ്റൊരു വീടിന് ഭീഷണിയായതിനാല്‍ ഇളക്കിമാറ്റുന്നതിനായി ക്വാറി നടത്തിപ്പുകാരുമായി ധാരണയുണ്ടാക്കിയിരുന്നു.
എന്നാല്‍ ധാരണയ്ക്ക് വിരുദ്ധമായി ക്വാറി നടത്തിപ്പുകാര്‍ പണി നടത്തിയെന്നും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബാലനെ ക്വാറി നടത്തിപ്പുകാര്‍ ചീത്ത വിളിച്ചെന്നും കയ്യേറ്റം ചെയ്തുവെന്നും ബന്ധുക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. പിതാവിന്റെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മകന് വിജീഷാണ് മേപ്പയ്യൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."