കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി പ്രശ്‌നം; സര്‍ക്കാര്‍ ഗൗരവമായി ഇടപെടണം: പി.കെ ജയലക്ഷ്മി
കല്‍പ്പറ്റ: നാല് പതിറ്റാണ്ടായി സ്വന്തം ഭൂമിക്ക് വേണ്ടി പോരാട്ടം നടത്തുന്ന തൊണ്ടര്‍നാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് മുന്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കുടുംബത്തെ കൈയൊഴിഞ്ഞെന്നും മാനന്തവാടി, കല്‍പ്പറ്റ എം.എല്‍.എമാര്‍ ഗൗരവമായി വിഷയത്തില്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
റവന്യൂ, വനം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സി.പി.ഐ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ദുരൂഹമാണ്. കുടുംബത്തിന്റെ സ്ഥിതിയും വസ്തുതകളും കോടതിയെ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വിഷയത്തില്‍ ഇടത് മുന്നണി ഒറ്റക്കെട്ടായി നിലപാടെടുക്കാത്തത് ഈ കുടുംബത്തോടുള്ള നീതി നിഷേധമാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വേണ്ടി മുതല കണ്ണീരൊഴുക്കുന്നവര്‍ക്രിയാത്മകമായി ഇടപെടാതിരിക്കുന്നത് ശരിയല്ലന്നും ജയലക്ഷ്മി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."