HOME
DETAILS
MAL
ബഡ്സ് സ്ഥാപനങ്ങളില്‍ നിയമനം
backup
May 17 2018 | 03:05 AM
കല്‍പ്പറ്റ: കുടുംബശ്രീയുടെ മേല്‍ നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ബഡ്സ് സ്ഥാപനങ്ങളില്‍ ഹോണററി തസ്തികകളിലേയ്ക്കുള്ള ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
ഹോണററി വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് താല്‍പ്പര്യമുള്ള യോഗ്യതയും, പരിചയസമ്പത്തുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടിയ പ്രയപരിധി 40 വയസ്. വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷകള്‍ വയനാട് ജില്ലാമിഷന് കോര്‍ഡിനേറ്ററുടെ വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 30.05.2018. വിവരങ്ങള്‍ക്ക് 605070863.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."