കുടുംബശ്രീ: ഓര്‍ഗനൈസര്‍ നിയമനം
കോഴിക്കോട്: ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ്തലത്തില്‍ നടപ്പിലാക്കുന്നതിന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നു. 12 മാസത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസ ശമ്പളം 10000- രൂപ. ഒഴിവുകളുടെ എണ്ണം 12. അപേക്ഷകര്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളും അതാത് നഗരസഭാ പ്രദേശത്തെ താമസക്കാരുമായിരിക്കണം.
പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ള സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മുന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രായം 40 വയസ് കവിയാന്‍ പാടില്ല. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31ന് വൈകിട്ട് 5.00. അപേക്ഷാ ഫോറത്തിന്റെ മാതൃക അതാത് സി.ഡി.എസ് ഓഫിസുകളില്‍ ലഭിക്കും. അപേക്ഷ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495-2373678.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."