കറുകുറ്റിയിലെ റോഡുകള്‍ തകര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകള്‍ പലതും തകര്‍ന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍. കറുകുറ്റിഏഴാറ്റുമുഖം,കറുകുറ്റിപാലിശേരി, പ്ലാച്ചിപ്പാറപാലിശേരി, കറുകുറ്റിആഴകം എന്നീ റോഡുകളാണ് തകര്ന്നിരിയ്ക്കുന്നത്. ഈ റോഡുകല്‍ റീ ടാറിങ് നടത്തിയിട്ട് വര്‍ഷങ്ങളായി.
കാലവര്‍ഷമെത്തിയതോടെ റോഡില്‍ വെള്ളക്കെട്ടും രൂക്ഷമാണ്. ബൈക്കുയാത്രക്കാരും ചെറു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും വലിയ കുഴികളില്‍ വീണ് അപകടത്തില്‍ പെടുന്നത് പതിവായിരിയ്കകുകയാണ്. കാല്‍നടയാത്രപോലും ദുഷ്ക്കരമായിരിക്കുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
മഴക്കാല കെടുതികള്‍ പരിഹരിക്കാന്‍ ആവശ്യമായ തുക അനുവദിച്ചിട്ടും കറുകുറ്റി പഞ്ചായത്തിലെ റോഡുകളുടെ അറ്റകുറ്റ പണിക്ക് ഇതിന്റെ വിഹിതം ലഭിച്ചില്ല. റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."