അതിരപ്പിള്ളി പദ്ധതി നടക്കാന്‍ പോകുന്നില്ല: സുഗതകുമാരി
തിരുവനന്തപുരം: കെ.പി.സി.സി ഗാന്ധി ഹരിതസമൃദ്ധി സെല്ലിന്റെ ആഭിമുഖ്യത്തിലുള്ള മണ്ഡലം കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ജില്ലാതല ക്യാംപ് കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച കാലം മുതലെ ഗാന്ധി ഹരിതസമൃദ്ധിയുടെ പ്രവര്‍ത്തനവും ആരംഭിക്കേണ്ടതായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
പ്രകൃതിയെ ദ്രോഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന അതിരപ്പിള്ളി പദ്ധതി നടക്കാന്‍ പോകുന്നില്ലെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.
തൈക്കാട് ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ ആദരിച്ചു. ജില്ലാ ചീഫ് കോഓര്‍ഡിനേറ്റര്‍ ഉദയകുമാര്‍ അധ്യക്ഷനായിരുന്നു.
അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, റ്റി ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, സെക്രട്ടറിമാരായ റ്റി ശരത്ചന്ദ്ര പ്രസാദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."