സമരമുഖത്ത് കാല്‍നൂറ്റാണ്ട്:ആവേശം ചോരാതെ നാരായണകുമാര്‍
തലശ്ശേരി:ഒറ്റയാള്‍ പോരാട്ടിത്തിന്റെ ശബ്ദത്തിന് കാല് നൂറ്റാണ്ട്.ജനാധിപത്യത്തിന്റെ ശബ്ദമായി പാര്‍ശ്വ വത്കരിക്കപ്പെടുന്നവരുടെ ശബ്ദംഅധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി ഒറ്റയാള്‍ സമരവുമായി പോരാട്ടം
നടത്തുന്ന മട്ടന്നൂരിലെ കെ. പി നാരായണ കുമാറിന്റെ ശബ്ദം കാല്നൂറ്റാണ്ട്പിന്നിട്ടു. 27 വര്‍ഷം കൊണ്ട് 3009-ാമത്തെ സമരത്തിലെത്തുമ്പോള്ബാങ്കില് നിന്നും വിദ്യാഭ്യാസ കാര്‍ഷിക വിവാഹ വായ്പയെടുത്ത് ദുരിതംഅനുഭവിക്കുന്ന പാവപ്പെട്ടവരുടെ ശബ്ദം അധികാരികളുടെ കര്ണ്ണപുടത്തില്എത്തിക്കാനുള്ള ശ്രമത്തിലാണ് നാരായണ കുമാര്‍.
ഇദ്ദേഹം ആവശ്യപ്പെടുന്നത്ഇത്തരം വായ്പയെടുത്ത ജനങ്ങളില്‍ നിന്നും പലിശ ഈടാക്കാതാരിക്കുക,സംസ്ഥാനത്തെ ഐ. ആര്. ഡി. പി വായ്പയെടുത്ത ബി. പി. എല്‍
ലിസ്റ്റില്‍പ്പെട്ടവരുടെ വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തയക്കുകയും അതോടൊപ്പംബാങ്കുകള്ക്കള്ക്കുമുന്നില് 21 ന് രാവിലെ 11 മണിമുതല്‍ ഉച്ച 2 മണിവരെഒറ്റയാള് സമരം നടത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."