കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡയാലിസീസ് കേന്ദ്രം പ്രവര്‍ത്തനരഹിതം
.
കുന്നംകുളം : ഉദ്ഘാടനം കഴിഞ്ഞു രണ്ടു വര്‍ഷം പിന്നിട്ടിട്ടും കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡയാലിസീസ് കേന്ദ്രം ഇനിയും പ്രവര്‍ത്തിച്ചു തുടങ്ങിയില്ല. അനിയന്ത്രിതിമായി കേന്ദ്രം അടച്ചിട്ടതില്‍ പ്രതിഷേധിച്ചു സോമന്‍ പിള്ള നിരാഹാരസമരത്തിനൊരുങ്ങുന്നു.
കുന്നംകുളം താലൂക്ക് ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സമരം ചെയ്തയാളാണു പിള്ള. കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്താണു എട്ടു മെഷിനുകള്‍ സ്ഥാപിക്കുന്ന തരത്തില്‍ എം.എല്‍.എ യുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നുള്ള അറുപതു ലക്ഷം രൂപ ചിലവിട്ടു താലൂക്ക് ആശുപത്രിയില്‍ കെട്ടിടം പണിതീര്‍ത്തത്.
അന്നത്തെ പ്രതിപക്ഷ ഉപനേതാവായിരുന്ന കൊടിയേരി ബാലകൃഷ്ണനായിരുന്നു ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനത്തിനു ശേഷം പൂട്ടിയ കെട്ടിടം പിന്നീടിന്നുവരേയും തുറന്നില്ല. പ്രതിദിനം 16 പേര്‍ക്കു സൗജന്യമായി ഡയാലസീസ് ചെയ്യുന്നതിനുള്ള സൗകര്യമാണു പദ്ധതിയിലുണ്ടായിരുന്നത്.
സ്വകാര്യ സ്ഥാപനങ്ങളില്‍ ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറു രൂപ വരെ ചിലവു വരുന്നതു സാധാരണക്കാര്‍ക്കു തീര്‍ത്തും സൗജന്യമായി ലഭ്യമാക്കുക എന്ന ഉദേശത്തോടെ പ്രാവര്‍ത്തികമാക്കിയ പദ്ധതിയാണു യാതൊരു കാരണവുമില്ലാതെ അടച്ചിട്ടിരിക്കുന്നത്. പദ്ധതി സമയത്തു മെഷിന്‍ വാങ്ങാനുള്ള പണം വകയിരുത്തിയില്ലെന്നായിരുന്നു ആരോപണം. പിന്നീടു മെഷിനും പ്ലാന്റുമുള്‍പടെ സ്ഥാപിക്കുന്നതിനു അമ്പതു ലക്ഷം രൂപ വകയിരുത്തി. പക്ഷെ പദ്ധതി മാത്രം നടന്നില്ല.
കുന്നംകുളത്തിനു സ്വന്തമായി ഒരു മന്ത്രിയുണ്ടായിട്ടുപോലും ഡയാലിസീസ് കേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതില്‍ കാര്യമായ ഇടപെടല്‍ നടക്കുന്നില്ല.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുന്നംകുളം താലൂക്ക് ്പ്രാവര്‍ത്തികമാക്കാന്‍ കാണിച്ച ആവേശത്തിന്റെ ഒരു പങ്ക് മാത്രമുണ്ടെങ്കില്‍ ഒറ്റ ദിവസം കൊണ്ടു പരിഹാരം കാണാവുന്ന വിഷയമാണിത്.
സാധാരണക്കാരായ വൃക്ക രോഗികള്‍ക്കു ഏറെ ആശ്വാസമാകുന്ന പദ്ധതി മനപൂര്‍വ്വം അട്ടിമറിക്കപെടുകയാണോ എന്നു സംശയിക്കുന്നുവെന്നു സാമൂഹ്യ പ്രവര്‍ത്തകനായ സോമന്‍ പിള്ള പറഞ്ഞു. ഇതു സംബന്ധിച്ചു മന്ത്രിയുള്‍പടേയുള്ളവര്‍ക്കു നിവേദനം നല്‍കിയതായും ഈ മാസം ഇതു തുറന്നു പ്രവര്‍ത്തിപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം കേന്ദ്രത്തിനു മുന്നില്‍ മരണം വരെ നിരാഹാരം ഇരിക്കുമെന്നും പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."