സര്‍ക്കാര്‍ രൂപീകരിക്കാന്‍ റിസോര്‍ട്ട് മാനേജര്‍മാരുമെന്ന് പ്രകാശ് രാജിന്റെ ട്രോള്‍
ബംഗളൂരു: കര്‍ണാടകയിലെ കുതിരക്കച്ചവടരാഷ്ട്രീയത്തെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചുവെന്നാണ് അദ്ദേഹം ട്രോളിയിരിക്കുന്നത്.
ഏത് പാളയത്തില്‍ നിന്നു വേണമെങ്കിലും എം.എല്‍.എമാര്‍ ചോര്‍ന്ന് പോകാമെന്ന സാഹചര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ജെ.ഡി.എസും ഒരു പോലെ കരുതലിലായ അവസ്ഥയെ കളിയാക്കിയാണ് നടന്‍ തന്റെ ആക്ഷേപഹാസ്യം പുറത്തുവിട്ടത്. 104 എം.എല്‍.എമാരുടെ മാത്രം പിന്തുണയുള്ള ബി.ജെ.പിക്ക് വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കണമെങ്കില്‍ 8 എം.എല്‍.എമാരെക്കൂടി കൂടെ കൂട്ടണം. ആദായനികുതി വകുപ്പിനേയും സി.ബി.ഐയേയുമെല്ലാം ഉപയോഗിച്ച് എം.എല്‍.എമാരെ ഭയപ്പെടുത്തി മറുകണ്ടം ചാടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് ജെ.ഡി.എസും കോണ്‍ഗ്രസും ആരോപിക്കുന്നുണ്ട്.
തങ്ങള്‍ക്കൊപ്പം 116 എംഎല്‍എമാരുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും റിസോര്‍ട്ട് മാനേജര്‍മാര്‍ അവകാശപ്പെടുന്ന അവസ്ഥയാണെന്നാണ് അദ്ദേഹത്തിന്റെ ട്രോളിലുള്ളത്. ദേശീയ തലത്തിലും കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ചും ബി.ജെ.പിക്കെതിരേ പ്രകാശ് രാജ് പ്രചാരണരംഗത്തുണ്ടായിരുന്നു.
സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘപരിവാറിനെതിരേ ശക്തമായ പ്രതിരോധവുമായി പ്രകാശ് രാജ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."