HOME
DETAILS

ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാരി വൈദികര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഭീഷണിപ്പെടുത്തി

  
backup
May 17 2018 | 19:05 PM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%b5%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%95

 

തൃശൂര്‍: ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം ആധികൃതര്‍ മതപരിവര്‍ത്തനം നടത്താന്‍ ഭീഷണിപ്പെടുത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാരിയും കുടുംബവും. ധ്യാനകേന്ദ്രത്തിലെ വൈദികര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുകയാണെന്നും ഇതാവശ്യപ്പെട്ട് ഗുണ്ടകളുടെയും പൊലിസിന്റെയും സഹായത്തോടെ ഭീഷണിപ്പെടുത്തുകയുമാണെന്ന ആരോപണവുമായി ചാലക്കുടി മേലൂര്‍ ശ്രീമാം വീട്ടില്‍ ഡി സതിമണിയാണ് ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്. ധ്യാനകേന്ദ്രത്തിലെ വൈദികരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ പീഡിപ്പിക്കാന്‍ പ്രത്യേക മുറികള്‍ ധ്യാനകേന്ദ്രത്തിലുണ്ടെന്നും നിരവധി ക്രിമിനലുകളെ ഇവിടെ സംരക്ഷിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. പരാതി നല്‍കി ആഴ്ചകളായിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല.
2004ല്‍ ആണ് സതിമണിയും കുടുംബവും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷയ്ക്കായി എത്തുന്നത്. വീടും സ്ഥലവും നല്‍കാമെന്ന ധ്യാനകേന്ദ്ര അധികൃതരുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇവര്‍ ഇവിടെയെത്തിയത്. ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ കൈവശം ഉണ്ടായിരുന്ന നിലം നികത്തി 43 പേര്‍ക്ക് നാലുസെന്റ് ഭൂമി വീതം നല്‍കി 2009 മുതല്‍ ഇവിടെ താമസിപ്പിച്ചു. അന്നു വീടിന്റെ പാതി മാത്രം പൂര്‍ത്തിയാക്കിയാണ് താമസിപ്പിച്ചു തുടങ്ങിയത്. ഇതിന്റെ പേരില്‍ 15,000 രൂപ വീതം ഓരോ വീട്ടുകാരോടും വാങ്ങിയിരുന്നു. പിന്നീടാണ് മതം മാറിയാല്‍ മാത്രമെ വീടും സ്ഥലവും സ്വന്തമായി നല്‍കാനാകൂ എന്ന നിലപാട് ധ്യാനകേന്ദ്രം അധികൃതര്‍ സ്വീകരിച്ചത്. മറ്റുള്ളവരൊക്കെ മതം മാറിയിട്ടും സതിമണിയും കുടുംബവും അതിന് തയാറായില്ല. പിന്നീടാണ് പീഡനങ്ങളുടെ തുടക്കമെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.
പലതരത്തിലുള്ള ഉപദ്രവവും ധ്യാനകേന്ദ്ര അധികൃതരുടെയും സമീപവാസികളുടെയും ഭാഗത്തുനിന്നുണ്ടായി. കഴിഞ്ഞ ഒക്ടോബര്‍ നാലിന് കൊരട്ടി പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടായില്ല. കഴിഞ്ഞ ഏപ്രില്‍ 22ന് കുടുംബവുമായി അമ്പലത്തില്‍ പോയി മടങ്ങും വഴി വീട്ടിലേക്കുള്ള വഴി വാഹനമിട്ട് തടസപ്പെടുത്തിയും തങ്ങളെ ബുദ്ധിമുട്ടിലാക്കിയതായി ഇവര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
മതപരിവര്‍ത്തനത്തിന് വിധേയമാകാത്തതിന്റെ പേരില്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജാന്‍സണ്‍ കൊരട്ടി സ്റ്റേഷനിലെ എസ്.ഐയുമായെത്തി ഇവരെ ഭീഷണിപ്പെടുത്തി. പിന്നീട് ഏപ്രില്‍ 14ന് കൊരട്ടി എസ്.ഐ സുബീഷ്‌മോന്‍ സിവില്‍ ഡ്രസിലും എ.എസ്.ഐ വര്‍ഗീസ് യൂനിഫോമിലുമായി വീട്ടിലെത്തി.
മതംമാറണമെന്ന ആവശ്യമായിരുന്നു പൊലിസും ഉന്നയിച്ചത്. മതം മാറാത്ത നിങ്ങള്‍ വൈദികരുടെ ഔദാര്യത്തിലാണ് താമസിക്കുന്നതെന്നും എത്രയുംവേഗം ഒഴിഞ്ഞുപോയില്ലെങ്കില്‍ ഒഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സതിമണി പറയുന്നു. വെള്ളം തടയല്‍, വഴി തടയല്‍, ഗുണ്ടകളെ വിട്ട് മര്‍ദനം എന്നിവയും പതിവാണ്.
ഇതിനു പുറമെ മറ്റ് ഗുരുതരമായ ആരോപണങ്ങളും സതിമണി ധ്യാനകേന്ദ്രത്തിനെതിരേ ഉന്നയിക്കുന്നുണ്ട്. ധ്യാനകേന്ദ്രത്തില്‍ അനധികൃതമായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ജയിലുകള്‍ക്ക് സമാനമായ കേന്ദ്രങ്ങളുണ്ടെന്നും ഇവിടെ പലതരത്തിലുള്ള ആളുകളെ താമസിപ്പിക്കുന്നുണ്ടെന്നും സതിമണി പറയുന്നു. പല യുവതികളെയും അന്യായമായി താമസിപ്പിച്ചിട്ടുണ്ട്. വി.വി.ഐ.പികള്‍ വരുമ്പോള്‍ വൈദികരുടെ അനുമതിയോടെ ഇവരെ മുറികളിലേക്ക് പറഞ്ഞയക്കും. ഇത്തരത്തില്‍ മോശമായ പലതും അവിടെ നടക്കുന്നുണ്ട്. മനുഷ്യക്കടത്ത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും ഉണ്ട്. ഫാ. മാത്യു തടത്തില്‍, ഫാ. ജാന്‍സണ്‍, പി.ആര്‍.ഒ ജോസഫ്, നന്ദിനി എന്നിവരുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടക്കുന്നത്. പരാതികള്‍ പല ഉദ്യോഗസ്ഥര്‍ക്കും മാറിമാറി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും സതിമണി ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  6 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago