HOME
DETAILS
MAL
തൊടുപുഴയില്‍ രണ്ട് മണിക്കൂറില്‍ പെയ്തിറങ്ങിയത് 7.7 സെന്റിമീറ്റര്‍ മഴ
backup
May 17 2018 | 19:05 PM
തൊടുപുഴ: ബുധനാഴ്ച വൈകിട്ട് രണ്ട് മണിക്കൂറില്‍ തൊടുപുഴ നഗരത്തിലും പരിസര പ്രദേശത്തും പെയ്തിറങ്ങിയത് 7.7 സെന്റീമീറ്റര്‍ മഴ. തൊടുപുഴയില്‍ ഒരു മണിക്കൂറിലധികം മഴ പെയ്തപ്പോള്‍ നഗരം വെള്ളത്തിലായി. നിരവധി വാഹനങ്ങളിലും കടകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശമാണുണ്ടായത്. ശക്തമായ ഇടിയും കാറ്റും നാശത്തിന്റെ തോതും വര്‍ധിപ്പിച്ചു. ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ 1.4 സെ.മിയും, പൈനാവില്‍ 3.7 സെ.മിയും മഴ പെയ്തു.
14 ദിവസം കൂടിയാണ് ഈ ജലവര്‍ഷം അവസാനിക്കാന്‍ ഇനിയുള്ളത്. നിലവിലെ മഴ ശനിയാഴ്ച വരെ തുടരുമെന്നും 24 മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകരുടെ വെളിപ്പെടുത്തല്‍. 2014 ന് ശേഷം ഈ സീസണില്‍ ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."