അറിവളന്നു ചന്തേരയില്‍ ആഴ്ച നക്ഷത്രം
ചെറുവത്തൂര്‍: പൊതുവിജ്ഞാനത്തിന്റെ ആഴമളന്ന് ആഴ്ച നക്ഷത്രം മെഗാ ക്വിസ്. ചന്തേര ഇസ്സത്തുല്‍ ഇസ്‌ലം എ.എല്‍.പി സ്‌കൂളിലാണ് മെഗാക്വിസ് അരങ്ങേറിയത്. കുട്ടികളെ പൊതുവിജ്ഞാനത്തിന്റെ വഴികളിലൂടെ കൈപിടിച്ച് നടത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്നു വര്‍ഷമായി ജൂണ്‍ മുതല്‍ എല്ലാ ആഴ്ചയും വിദ്യാലയത്തില്‍ പൊതുവിജ്ഞാന ക്വിസ് മത്സരം നടത്തുന്നുï്. മുന്‍കൂട്ടി നല്‍കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അന്വേഷണത്തിലൂടെ കïെത്തിയാണ് കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. എല്‍.എസ്.എസ് ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകളിലും ക്വിസ് മത്സരങ്ങളില്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് മികച്ച മുന്നേറ്റം നടത്താന്‍ ക്വിസ് മത്സരം സഹായിച്ചിട്ടുï്. ആഴ്ച തോറും നടന്ന ക്വിസ് മത്സരങ്ങളില്‍ മികവു കാട്ടിയ രïു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ഈ വര്‍ഷത്തെ മത്സരങ്ങളുടെ സമാപനമായി മെഗാ ക്വിസ് സംഘടിപ്പിച്ചത്. നാലാം തരം വിദ്യാര്‍ഥിനി ദേവനന്ദ ജയരാജ് ഒന്നാം സമ്മാനമായ സൈക്കിളിനു അര്‍ഹയായി. ശിവത, സൂര്യ സി.വി എന്നിവര്‍ യഥാക്രമം ഒന്നും രïും സ്ഥാനങ്ങള്‍ നേടി. പൊള്ളപ്പൊയില്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ പ്രദീപ് കൊടക്കാട് മത്സരം നിയന്ത്രിച്ചു. അമ്മമാര്‍ക്കുള്ള മെഗാ ക്വിസ് മത്സരവും നടന്നു. ടി സുജിത, കെ.എം ജിഷ, വി രാജശ്രീ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.
സ്‌കൂള്‍ പ്രധാനധ്യാപിക സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം 31നു രാവിലെ പത്തിനു നടക്കുന്ന സ്‌കൂള്‍ കെട്ടിടോദ്ഘാടന ചടങ്ങില്‍ നടക്കും. എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."