HOME
DETAILS

കൊതുകിന് വളരാന്‍ അവസരമൊരുക്കി ഏറ്റുമാനൂര്‍ നഗരസഭ

  
backup
May 18 2018 | 02:05 AM

%e0%b4%95%e0%b5%8a%e0%b4%a4%e0%b5%81%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b3%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%ae%e0%b5%8a

 

ഏറ്റുമാനൂര്‍: ഏഴരപൊന്നാനകളാല്‍ പേരു കേട്ട ഏറ്റുമാനൂര്‍ നഗരം കൊതുകുവളര്‍ത്തല്‍ കേന്ദ്രമാകുന്നു. മഴ ശക്തമായതോടെ ഓടകളിലും പൊതുസ്ഥലങ്ങളിലും കെട്ടികിടക്കുന്ന മലിനജലം കൊതുകുകള്‍ക്ക് മുട്ടയിടാനും വളരുവാനും അവസരം ഒരുക്കുന്നു.
നഗരസഭാ കാര്യാലയത്തിന്റെ മൂക്കിന് താഴെയാണ് ഏറ്റവും കൂടുതല്‍ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നതും കെട്ടികിടക്കുന്നതും. മൂക്കുപൊത്താതെ ഒരു സമയത്തും നഗരഹൃദയത്തിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുമാണിപ്പോള്‍.നാട്ടുകാര്‍ക്ക് ആകെ ശാപമായി മാറിയ മത്സ്യമാര്‍ക്കറ്റ് ആണ് ഇന്ന് മാലിന്യത്തിന്റെ ഏറ്റവും വലിയ ഉറവിടം. ഇവിടെ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ നഗരസഭ കാര്യാലയത്തിന് പിന്നിലൂടെയുള്ള ഓടയില്‍ കെട്ടികിടക്കുന്നു. കനത്ത മഴയില്‍ ഇത് റോഡിലേക്കും സ്വകാര്യ ബസ് സ്റ്റാന്റിലേക്കും തൊട്ടടുത്ത പ്രദേശങ്ങളിലേക്കും പരന്നൊഴുകുന്നു.
താഴ്ന്ന പ്രദേശങ്ങളിലും ഗട്ടറുകളിലും കെട്ടി കിടന്ന് കൊതുകുവളരുവാനുള്ള അവസരമൊരുക്കുന്നു. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഡങ്കിപനി തുടങ്ങിയ മാരകരോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ഏറ്റുമാനൂര്‍ പകര്‍ച്ചവ്യാധികള്‍ക്ക് സാഹചര്യമൊരുക്കി വ്യത്യസ്തമാകുന്നത്. നഗരസഭയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് അടച്ചു പൂട്ടുമെന്ന ഭീഷണിയല്ലാതെ നടപടികള്‍ ഒന്നും തന്നെ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. രാസപദാര്‍ത്ഥങ്ങള്‍ അളവില്‍ കവിഞ്ഞ രീതിയില്‍ ഉപയോഗിച്ച് സൂക്ഷിച്ച ആഴ്ചകള്‍ പഴക്കമുള്ള മത്സ്യങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. ഇവിടെ നിന്നുള്ള മത്സ്യം വാങ്ങി കഴിച്ച പലര്‍ക്കും പലവിധ അസുഖങ്ങള്‍ പിടിപെട്ടതും മത്സ്യത്തിന്റെ കുളപ്പം കൊണ്ടാണെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിട്ടും ആരോഗ്യവകുപ്പോ നഗരസഭയോ കാര്യമായ നടപടികള്‍ എടുത്തില്ല.
നഗരസഭാ ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചിറക്കുളത്തിന്റെ സ്ഥിതിയും മറിച്ചല്ല. പണ്ട് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് നടന്നിരുന്ന ഈ കുളത്തിന്റെ വിസ്തൃതി കുറഞ്ഞ് ഇപ്പോള്‍ മലിനജലസംഭരണിയായി മാറിയിരിക്കുകയാണ്. മത്സ്യമാര്‍ക്കറ്റില്‍ നിന്നും ഏറ്റുമാനൂരിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലം ഈ കുളത്തിലേക്ക് ഊര്‍ന്നിറങ്ങുന്നു. കെട്ടികിടക്കുന്ന ഈ ജലത്തിലും കൊതുകിന്റെ സാന്നിദ്ധ്യം വളരെയേറെ. ഈ കുളത്തിനോട് ചേര്‍ന്ന് നഗരസഭ പണിയുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ കൂടുതല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാന്റിലും തൊട്ടടുത്ത ഓട്ടോറിക്ഷാ സ്റ്റാന്റിലും ചെട്ടികിടക്കുന്ന മലിനജലം യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.
നഗരത്തിലെ ഓടകളില്‍ ഹോട്ടലുകളില്‍ നിന്നുള്ളതുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കെട്ടികിടന്ന് ഒഴുക്ക് നിലച്ചതും കൊതുകിന് വളരുവാന്‍ അനുകൂലസാഹചര്യമൊരുക്കുകയാണ്. പേരൂര്‍ റോഡിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും ഒട്ടും പിന്നിലല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago