'വധശ്രമത്തിനു ശേഷവും താങ്കള്‍ ജീവിച്ചിരിപ്പുണ്ടോ?' സഊദി വിദേശകാര്യ മന്ത്രിയോട് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ചോദ്യം വൈറലാകുന്നു
റിയാദ്: സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറുമായുള്ള കൂടിക്കാഴ്ചക്കിടെ അമേരിക്കന്‍ പ്രതിരോധ സിക്രട്ടറി നടത്തിയ അഭിമുഖ പരാമര്‍ശം വൈറലാകുന്നു. 'ഹെലോ, താങ്കള്‍ ഇപ്പോഴും ജീവിച്ചു കാണുന്നതില്‍ സന്തോഷം. ഇറാന്‍ താങ്കളെ വകവരുത്താന്‍ ശ്രമിച്ചതായിരുന്നല്ലോ '' എന്നായിരുന്നു അമേരിക്കന്‍ പ്രതിരോധ സിക്രട്ടറി ജെയിംസ് മാത്തീസ് സഊദി വിദേശ കാര്യ മന്ത്രി അല്‍ ജുബൈറിനോട് പറഞ്ഞത്. അമേരിക്കയില്‍ സഊദി അംബാസിഡറായിരിക്കെ 2011 ല്‍ ഇറാന്‍ നടത്തിയ വധശ്രമത്തെ അനുസ്മരിപ്പിച്ചായിരുന്നു ജെയിംസിന്റെ തമാശ.
സഊദി ഉപകിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് അല്‍ സഊദിയുടെ നേതൃത്വത്തില്‍ നടന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വ്യാഴാഴ്ചയാണ് സംഘം അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.
2011 ല്‍ ആദില്‍ അല്‍ ജുബൈറിനെതിരെ നടന്ന വധശ്രമ കേസില്‍ പിടിയിലായ രണ്ട് പേര്‍ക്ക് ന്യൂയോര്‍ക്ക് ക്രിമിനല്‍ കോര്‍ട്ട് ജയില്‍ ശിക്ഷ വിധിച്ചിരിക്കുകയാണ്.കേസില്‍ പിടിയിലായ മന്‍സൂര്‍ അര്‍ബബ്‌സിയാര്‍ 25 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊരു പ്രതി ഇറാന്‍ റവലൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥനായ ഖോലം ശകൂരി ഇപ്പോഴും അമേരിക്കന്‍ ക്രിമിനല്‍ കോടതിയില്‍ പിടികിട്ടാപുള്ളിയായി കഴിയുകയാണ്. ഇദ്ദേഹം ഇപ്പോഴും ഇറാനില്‍ തന്നെയാണെന്നാണ് കരുതുന്നത്.
1990 ല്‍ തായ്‌ലന്‍ഡില്‍ സഊദിയുടെ നാലു നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന വധശ്രമ കേസിലും 2011ല്‍ പാകിസ്താനില്‍ സഊദി നയതന്ത്ര ഉദ്യോഗസ്ഥന് നേരെ നടന്ന വധശ്രമ കേസിലും കഴിഞ്ഞ വര്‍ഷം ഇറാഖില്‍ നടന്ന നയതന്ത്ര ഉദ്യോഗസ്ഥന് നേരെയുള്ള വധശ്രമ കേസിനു പിന്നിലും ഇറാനാണെന്നാണ് സഊദി വിശ്വസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."