റമദാനില്‍ മാത്രം പൂക്കുന്ന പാനീസുകള്‍
റമദാനില്‍ മാത്രം പൂക്കുന്ന വിളക്കുപുഷ്പങ്ങളാണ് പാനീസ് വിളക്ക്. മുളച്ചീളുകൊണ്ടു കെട്ടിയുണ്ടാക്കുന്ന വിവിധ ആകൃതികള്‍ക്കു പുറത്ത് വര്‍ണക്കടലാസ് കൊണ്ടു പൊതിഞ്ഞ് ഇതിനകത്ത് വെളിച്ചം തെളിയിക്കുമ്പോഴുണ്ടാകുന്ന വര്‍ണവിസ്മയമാണ് പാനൂസുകള്‍. പൊന്നാനിയിലെ റമദാന്‍ ആഘോഷങ്ങളുടെ മധുരങ്ങളാണ് വര്‍ണങ്ങളാല്‍ അലങ്കരിച്ച പാനൂസ് വിളക്കുകള്‍. നോമ്പലങ്കാരങ്ങളുടെ ഭാഗമായി വീടിന് പുറത്തും സ്വീകരണ മുറിയിലും കെട്ടിത്തൂക്കുകയായിരുന്നു പതിവ്.
പഴയകാലത്ത് തറവാട്ടുവീട്ടുകാര്‍ പ്രതാപം പ്രകടമാക്കിയിരുന്നത് കൂറ്റന്‍ പാനൂസുകള്‍ ഉമ്മറത്ത് തൂക്കിയാണ്. കല്ലന്‍ പാനൂസുകള്‍ എന്ന ഇവക്ക് 10 അടിമുതല്‍ 20 അടി വരെ നീളമുണ്ടാകും. പണ്ടു പാനീസുകള്‍ അങ്ങാടിയിലാകെ കൊണ്ടുനടക്കുമായിരുന്നു. പാനൂസുകള്‍ നിര്‍മിക്കാന്‍ മാത്രം ചിലരുണ്ടായിരുന്നു. അധ്വാനവും വന്‍ സാമ്പത്തിക ചെലവും പാനൂസ് നിര്‍മിക്കാന്‍ വേണം. ഇപ്പോള്‍ നിര്‍മിക്കുന്ന ചെറിയ ഇനം പാനൂസുകള്‍ക്ക് മുവായിരം രൂപയോളമാണ് ചെലവ്. പഴമയെ അലങ്കാരമായി കാണുന്നവരാണ് പാനൂസുകളുടെ ഇപ്പോഴത്തെ ആവശ്യക്കാര്‍. ഒരു കാലത്തിന്റെ കെടാവിളക്കായി പാനീസുകള്‍ വര്‍ണം പൊഴിക്കുന്ന ഓര്‍മകളാണിന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."