തസ്തിക നിര്‍ണയം: വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മുപ്പതിനകം നല്‍കണം
ചെറുവത്തൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ജൂലൈ 15നകം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കുട്ടികളുടെ യു.ഐ.ഡി നമ്പര്‍ അടിസ്ഥാനമാക്കിയാണ് തസ്തികകള്‍ നിശ്ചയിക്കുക. ഇതിനായി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മുപ്പതിനകം വെബ്‌സൈറ്റില്‍ നല്‍കണം.
വിദ്യാലയത്തിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് യു.ഐ.ഡി അല്ലെങ്കില്‍ ഇ.ഐ.ഡി നമ്പറുകള്‍ ലഭ്യമായിട്ടില്ലെങ്കില്‍ അടുത്ത ദിവസംതന്നെ അത് ലഭ്യമാക്കേണ്ട നടപടികള്‍ സ്വീകരിക്കേണ്ടിവരും. 'സമ്പൂര്‍ണ'യിലാണ് നിലവില്‍ കുട്ടികളുടെ എണ്ണവും വിവരങ്ങളും നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഇ.ഐ.ഡി നമ്പര്‍ രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.
ഇതിനായി ഐ.ടി അറ്റ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ ആറാം പ്രവൃത്തിദിന വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 'സമ്പൂര്‍ണ'യിലുള്ള വിവരങ്ങള്‍ ഈ സൈറ്റിലേക്ക് എളുപ്പത്തില്‍ മാറ്റാനാകും. ഒപ്പം ഇ.ഐ.ഡി നമ്പറുകള്‍ ചേര്‍ക്കുകയും ചെയ്യാം. ഇതില്‍ നിന്നുള്ള പ്രിന്റ് ഉപയോഗിച്ചാണ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ തസ്തിക നിര്‍ണയം നടത്തുക. 30ന് വൈകുന്നേരം അഞ്ചിന് മുമ്പായി വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കണം.
എല്‍.പി യില്‍ 1:30, യു.പി യില്‍ 1:35, ഒന്‍പത്, പത്ത് ക്ലാസുകളില്‍ 1:45 അനുപാതത്തിലായിരിക്കും തസ്തിക നിര്‍ണയിക്കുക. ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകള്‍.
അതിനാല്‍ കൂടുതല്‍ തസ്തികകള്‍ നഷ്ടമാകാനാണ് സാധ്യത. ഇത്തരം അധ്യാപകരുടെ പുനര്‍വിന്യാസം സര്‍ക്കാരിന് തലവേദനയാകും.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."