HOME
DETAILS

സഊദി വനിതാ ഡ്രൈവിങ് ലൈസന്‍സ് വിദേശ വനിതകള്‍ക്കും നല്‍കും; മാറ്റിയെടുക്കാനുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച്ച മുതല്‍

  
backup
May 18 2018 | 15:05 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8

റിയാദ്: സഊദിയില്‍ അടുത്ത മാസം മുതല്‍ അനുവദിക്കുന്ന വനിതകളുടെ ഡ്രൈവിങ്ങിനോടനുബന്ധിച്ചു വിദേശ വനിതകള്‍ക്കും ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കുമെന്ന് സഊദി ട്രാഫിക് വിഭാഗം വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ നിന്നും ഡ്രൈവിങ് ലൈസന്‍സ് നേടിയ വിദേശ വനിതകള്‍ക്ക് അവരുടെ ലൈസന്‍സ് സഊദി ലൈസന്‍സിലേക്ക് മാറ്റിയെടുക്കാനുള്ള സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

സഊദി വനിതകള്‍ക്കൊപ്പം വിദേശ വനിതകള്‍ക്കും ഇത്തരത്തില്‍ ലൈസന്‍സ് നേടുന്നതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ജൂണ്‍ 24 മുതലാണ് വനിതകള്‍ക്ക് സഊദി റോഡുകളില്‍ വാഹനം ഓടിക്കാനുള്ള ചരിത്രദിനം.

വിദേശ, അന്താരാഷ്ട്ര ലൈസന്‍സുകള്‍ മാറി സഊദി ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനായി 21 കേന്ദ്രങ്ങള്‍ ട്രാഫിക് വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നല്‍കിയാണ് ഇതിനുള്ള നടപടികള്‍ ആരംഭിക്കേണ്ടത്. വിദേശ ഡ്രൈവിങ് ലൈസന്‍സുകള്‍ നേരില്‍ കണ്ടു ബോധ്യപ്പെട്ടു പരിശോധന കഴിഞ്ഞാണ് സഊദി ലൈസന്‍സ് അനുവദിക്കുക. കൂടാതെ, ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ഡ്രൈവിങ് വശമുള്ള വനിതകള്‍ക്ക് ആറു മണിക്കൂറും അല്ലാത്തവര്‍ക്ക് മുപ്പത് മണിക്കൂറും പരിശീലനം നല്‍കിയാണ് ലൈസന്‍സ് അനുവദിക്കുക. പരിശീലനത്തില്‍ അവരുടെ കാര്യക്ഷമത വിലയിരുത്തി മുപ്പത് മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ അവര്‍ യോഗ്യരാണെന്നു പ്രഖ്യാപിക്കുകയും ചെയ്യും. പരിശീലനത്തിനായി പ്രധാന നഗരങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ ഇതിനായുള്ള പ്രത്യേക ഡ്രൈവിങ് പരിശീലന സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങളും നടന്നു വരികയാണ്. യൂണിവേഴ്‌സിറ്റികള്‍ക്കും ഡ്രൈവിങ് പരിശീലനത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago