വയോജന ക്ഷേമത്തിനായി 'സായംപ്രഭ'; 5.5 കോടി അനുവദിച്ചു
തിരുവനന്തപുരം: വയോജന ക്ഷേമത്തിനായുള്ള സായംപ്രഭ പദ്ധതിക്ക് 5.5 കോടി അനുവദിച്ചു.
2026ഓടെ മുതിര്‍ന്നവരുടെ ജനസംഖ്യാനുപാതം 18 മുതല്‍ 20 ശതമാനം വരെയാകുമെന്നാണ് കണക്കാക്കുന്നത്.
ഇതേതുടര്‍ന്നാണ് മുതിര്‍ന്നവരുടെ ക്ഷേമത്തിനായി തുക അനുവദിച്ചതെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
വയോജനങ്ങളുടെ ആരോഗ്യകരമായ ജീവിതരീതിക്കായി സാമൂഹ്യാടിസ്ഥാനത്തിലുള്ള പരിപാടികള്‍, പൊതുസ്ഥാപനങ്ങള്‍ വയോജനസൗഹൃദമാക്കുക, വയോജനങ്ങള്‍ക്ക് സ്വതന്ത്ര ജീവിതം സാധ്യമാക്കുക, ഉപേക്ഷിക്കപ്പെട്ട മുതിര്‍ന്നവര്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കുക, ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് സാങ്കേതിക സഹായത്തോടെ എല്ലാ അത്യാവശ്യ സേവനങ്ങളും നല്‍കുന്നതിന് സീനിയര്‍ സിറ്റിസണ്‍ സപ്പോര്‍ട്ട് സൊസൈറ്റി സ്ഥാപിക്കുക, മുതിര്‍ന്നവരുടെ ക്ഷേമത്തിന് ട്രസ്റ്റ് രൂപീകരിക്കുക, എല്ലാ ജില്ലകളിലും വയോജന ഹെല്‍പ്‌ലൈന്‍ സജ്ജമാക്കുക, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങള്‍ക്കുള്ള പ്രാരംഭ ഇടപെടലുകള്‍ക്കായി പദ്ധതി നടപ്പാക്കുക, വൃദ്ധ സദനങ്ങളില്‍ യോഗ, മെഡിക്കല്‍ ക്യാംപ്, മ്യൂസിക് തെറാപ്പി, കൗണ്‍സലിങ്, വീല്‍ചെയര്‍ തുടങ്ങിയവ സജ്ജീകരിക്കുക, സര്‍ക്കാര്‍ വൃദ്ധ സദനങ്ങളിലെ അന്തേവാസികള്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കുന്ന വയോ അമൃതം പരിപാടി, കൃത്രിമ പല്ല് വയ്ക്കുന്ന മന്ദഹാസം പദ്ധതി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പാക്കേജ്, പോഷകാഹാരം നല്‍കല്‍ തുടങ്ങിയവക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."