മാനെ കരുത്തില്‍ സെനഗല്‍
ദകര്‍: ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സാദിയോ മാനെയുടെ മികവില്‍ വിശ്വാസമര്‍പ്പിച്ച് സെനഗല്‍. ഇടവേളയ്ക്ക് ശേഷം ലോക പോരാട്ടത്തിനെത്തുന്ന സെനഗല്‍ 23 അംഗ ടീമിനെ കോച്ച് അലിയു സിസ്സെ പ്രഖ്യാപിച്ചു. പരുക്കേറ്റ് വിശ്രമിക്കുന്ന 28കാരനായ പ്രതിരോധ താരം കര എംബോഡ്ജിയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം. വെറ്ററന്‍ മുന്നേറ്റ താരം മൗസ സോയും ടീമിലുണ്ട്. എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ ഔമര്‍ നിസ്സെയെ ടീമിലേക്ക് പരിഗണിച്ചില്ല. മാനെയടക്കം ഏഴ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍ ടീമിലിടം പിടിച്ചു. മാനെയ്‌ക്കൊപ്പം മൊണാക്കോ താരം കെയ്റ്റ ബാല്‍ഡെയും മുന്നേറ്റത്തിന് ശക്തി പകരും. മധ്യനിരയില്‍ എവര്‍ട്ടന്‍ താരം ഇദ്രിസ്സ ഗുയെ, സ്റ്റോക് സിറ്റി താരം ബഡാവു എന്‍ഡ്യായെ അടക്കമുള്ളവരുണ്ട്.
ജൂണ്‍ 19ന് പോളണ്ടിനെതിരേയാണ് സെനഗലിന്റെ ആദ്യ പോരാട്ടം. ജപ്പാന്‍, കൊളംബിയ എന്നിവരും ഉള്‍പ്പെട്ട ഗ്രൂപ്പ് എച്ചിലാണ് ആഫ്രിക്കന്‍ രാജ്യം മാറ്റുരയ്ക്കാനിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."