HOME
DETAILS
MAL
പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ വിചാരണ ചെയ്യും
backup
March 21 2017 | 04:03 AM
സോള്‍: അഴിമതിയാരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇന്ന് വിചാരണ ചെയ്യും. വിചാരണക്കായി അവരെ പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തിച്ചു. വിചാരണയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് അവര്‍ പ്രതികരിച്ചു.
കനത്ത പൊലിസ് സുരക്ഷയിലാണ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഓഫീസിലെത്തിച്ചത്. ഇവരുടെ വീടിനു ചുറ്റും അനുയായികള്‍ തടിച്ചു കൂടിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിനും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും ബാല്യകാലസഖിയെ സഹായിച്ചെന്നാണ് പ്രസിഡന്റിനെതിരായ പ്രധാന ആരോപണം. പ്രസിഡന്റ് രാജിവെക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടന്നത്. പിന്നീട് അവരെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."