വിഴിഞ്ഞം തുറമുഖ നിര്‍മാണം ഭൂരിഭാഗം പണികളും നിലച്ചു
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം തുടങ്ങിയിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതിയുടെ പ്രധാന പല പണികളും നിലച്ചിരിക്കുന്നു.
ആവശ്യമായ കല്ല് കിട്ടിയില്ലെങ്കില്‍ നിശ്ചയിച്ച സമയത്ത് തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് തുറമുഖ മന്ത്രി, വ്യവസായ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ക്വാറികളില്‍ നിന്ന് കല്ലെടുക്കുന്നതിന് തുറമുഖ കമ്പനിക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഇത് തടസപ്പെട്ടതാണ് തിരിച്ചടിയായത്. പണികള്‍ ഇഴയുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുലിമുട്ട് നിര്‍മാണം. 3.1 കിലോമീറ്റര്‍ പുലിമുട്ട് വേണ്ടിടത്ത് അര കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുളളത്.
കരയില്‍ നിന്ന് കടലിലേക്ക് നിര്‍മിക്കുന്ന പുലിമുട്ടിനായി 1463 കോടി രൂപയാണ്‌ചെലവാക്കുന്നത്. മണ്‍സൂണിന് മുന്‍പ് കര വഴിയും കടല്‍ വഴി കൂറ്റന്‍ ബാര്‍ജുകളിലും കല്ലെത്തിച്ച് പുലിമുട്ട് നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍ തടസം വന്നതിനാല്‍ ഇനി മണ്‍സൂണ്‍ അവസാനിച്ച ശേഷമേ കല്ലെത്തിക്കുന്ന ജോലി നടക്കൂ. കൂടാതെ പുലിമുട്ട് നിര്‍മിക്കുന്നതിന് എത്തിച്ച അനുബന്ധ ഉപകരണങ്ങളും ഉപയോഗക്കിനാകാത്ത അവസ്ഥയാണ്.
2015 ഡിസംബര്‍ അഞ്ചിനാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്. 2019 ഡിസംബര്‍ 19 ന് പൂര്‍ത്തിയാകുമെന്നാണ് കരാര്‍. തുറമുഖ ജെട്ടിയടക്കമുള്ള നിര്‍മാണങ്ങള്‍ക്ക് ഇനി വേണ്ടത് 70 ലക്ഷം ടണ്‍ കല്ലാണ്.
ഇതിന് സംവിധാനമൊരുക്കാതെ പണികള്‍ മുന്നോട്ട് പോകില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."