HOME
DETAILS

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു നീക്കാന്‍ തുടങ്ങി

  
backup
March 21 2017 | 04:03 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%ae%e0%b4%be%e0%b4%9f%e0%b5%8d%e0%b4%95%e0%b5%81-11


കോഴിക്കോട്: സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റ പ്രധാന തടസങ്ങള്‍ നീങ്ങുന്നു. പദ്ധതിയില്‍പ്പെട്ട മറ്റു റോഡുകളെല്ലാം പൂര്‍ത്തിയായ ഘട്ടത്തിലും ഈ റോഡിന്റെ വികസനം വഴിമുട്ടി നില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ ഭൂമികളിലെ മരം മുറിച്ചുനീക്കുന്നതിനു കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.
ജില്ലാ മൃഗാശുപത്രി വളപ്പിലെ മരങ്ങളാണ് ഇന്നലെ മുറിച്ചുമാറ്റിയത്. ഡി.ഡി.ഇ ഓഫീസ്, നടക്കാവ് ടി.ടി.ഐ, ആര്‍.ഡി ഓഫിസ്, ലോ കോളജ് എന്നിവിടങ്ങളിലെ മരങ്ങള്‍ ഉടന്‍ മുറിച്ചുനീക്കും.
അതേസമയം കലക്ടറേറ്റ്, എ.ഡി.എം ബംഗ്ലാവ്, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലെ മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. റോഡിന്റെ വികസനത്തിന് ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള ഫൈനല്‍ ഡോക്യുമെന്റേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണിപ്പോള്‍. റോഡിന് വിട്ടുനല്‍കിയ ഭൂമിയുടെ വിസ്തീര്‍ണം കൃത്യമായി തിട്ടപ്പെടുത്തുന്നത് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്.
ഭൂമി കൈമാറിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നൂറുകോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും തുക ലഭ്യമായാല്‍ ഒരാഴ്ചയ്ക്കകം വിതരണം ചെയ്യുമെന്നും റോഡ് പ്രൊജക്ട് കോഡിനേറ്റര്‍ കെ. ലേഖ പറഞ്ഞു. മലാപ്പറമ്പ് ജങ്ഷന്‍ വീതികൂട്ടുന്നതിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് രണ്ടുഘട്ടമായി 25 കോടി രൂപ വീതവും പിന്നീട് പത്തുകോടി രൂപയും ഉള്‍പ്പെടെ 60 കോടി രൂപ നേരത്തെ കൈമാറിയിരുന്നു. അന്നു റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് 380 പേര്‍ ഭൂമി വിട്ടുനല്‍കാന്‍ സമ്മതപത്രം കൈമാറിയിരുന്നു.
പിന്നീട് ഇതിലെ 280 പേര്‍ ഭൂമിയുടെ ആധാരവും കൈമാറി. ഭൂമിയുടെ രേഖകള്‍ കൈമാറിയവര്‍ക്ക് ഈ മാസം 31നകം തുക വിതരണം ചെയ്യുമെന്നാണ് സൂചന. ഇതു പൂര്‍ത്തിയായാല്‍ അവശേഷിക്കുന്നവരുടെ ലാന്‍ഡ് അക്വിസിഷന്‍ നടപടി പ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago
No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago