HOME
DETAILS

അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് സമയത്തെ ചുരുങ്ങിയ സമയമൊഴികെ വര്‍ഷം മുഴുവന്‍ ഉംറ വിസ അനുവദിക്കും

  
backup
June 27 2016 | 11:06 AM

hajj

മക്ക: അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് സമയത്തെ കുറഞ്ഞ സമയമൊഴികെ വര്‍ഷം മുഴുവനും ഉംറ വിസ നല്‍കാന്‍ സംവിധാനം ചെയ്യുന്നതായി ഹജ്ജ് ഉംറ മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നിലവില്‍ എല്ലാ വര്‍ഷവും റംസാന്‍ പകുതിയായാല്‍ പിന്നെ ഉംറ വിസ താല്‍ക്കാലികമായി നിര്‍ത്തലാക്കുകയാണ് ചെയ്യുന്നത് .ഈ വര്‍ഷത്തെ ഉംറ സര്‍വ്വീസും റംസാന്‍ പകുതിയോടെ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നു. ലോകത്തെ വിശ്വാസികള്‍ക്ക് വര്‍ഷം മുഴുവന്‍ വിശുദ്ധ മക്കയിലും മദീനയിലും എത്തിച്ചേരാന്‍ കഴിയുന്ന സംവിധാനം ഉണ്ടാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്.

നിലവിലെ ഉംറ സീസണ് വ്യത്യസ്തമായി വെറും ഹജ്ജ് സമയത്തെ ചുരുങ്ങിയ സമയം ഒഴിവാക്കി മറ്റു വര്‍ഷം മുഴുവനും ഉംറ വിസ നല്‍കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഹജ്ജ് ഉംറ നാഷണല്‍ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അബ്ദുള്ള അല്‍ അല്‍ ഖദി പറഞ്ഞു. അതായത് ശവ്വാല്‍ 10 മുതല്‍ മുഹറം 15 വരെയുള്ള സമയമൊഴികെ ബാക്കിയുള്ള മുഴുവന്‍ സമയത്തും ഉംറ വിസ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ റംസാന്‍ പകുതിയോടെ നിര്‍ത്തി വെക്കുന്ന ഉംറ വിസ സര്‍വ്വീസ് ഹജ്ജിനു ശേഷം മുഹര്‍റം അവസാനത്തോടെ മാത്രമാണ് വീണ്ടും പുനരാരംഭിക്കുന്നത്.
ഈ വര്‍ഷം സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഉംറ വിസകള്‍ നല്‍കുന്നത് റംസാന്‍ പതിനഞ്ചു മുതല്‍ നിര്‍ത്തി വെച്ചെങ്കിലും ഉംറ വിസ റഫറന്‍സ് നമ്പര്‍ ലഭിച്ചവര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഊദി ഡിപ്ലോമാറ്റിക് മിഷന്‍ ഉംറ വിസ വിതരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉംറ തീര്‍ത്ഥാടകരെ സ്വീകരിച്ച വര്‍ഷമാണെകിലും മന്ത്രാലയം പ്രതീക്ഷിച്തിനേക്കാളും എത്രയോ താഴെയാണിത്. ഈ വര്‍ഷം എട്ടു മില്യണ്‍ തീര്‍ത്ഥാടകരെയാണ് മന്ത്രാലയം പ്രതീക്ഷിച്ചത്. എന്നാല്‍ 6.4 മില്യണ്‍ തീര്‍ത്ഥാടകരാണ് രാജ്യത്തെത്തിയത് അദ്ദേഹം പറഞ്ഞു. വിഷന്‍ 2030 യുടെ ചുവടു പിടിച്ചു നീങ്ങുന്ന ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ഭാഗമായി 2020 ല്‍ 200 ബില്യണ്‍ സഊദി റിയാല്‍ വരുമാനമാണ് വിദേശ തീര്‍ത്ഥാടകാരില്‍ നിന്നും രാജ്യത്തിനകത്തും നിന്നും പ്രതീക്ഷിക്കുന്നത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ

latest
  •  2 days ago
No Image

താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ

Kerala
  •  2 days ago
No Image

അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

latest
  •  2 days ago
No Image

മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

oman
  •  2 days ago
No Image

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 days ago
No Image

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  2 days ago
No Image

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Kerala
  •  2 days ago
No Image

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  2 days ago
No Image

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  2 days ago