HOME
DETAILS

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

  
Web Desk
June 07 2025 | 13:06 PM

Election Commission Rejects Rahul Gandhis Allegations of Rigging in Maharashtra Assembly Polls

ന്യൂഡൽഹി: 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ കമ്മിഷനെ പക്ഷപാതിത്വം ആരോപിച്ച് അപകീർത്തിപ്പെടുത്തുന്നത് അസംബന്ധമാണെന്ന് കമ്മിഷൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം, വോട്ടർ രജിസ്റ്റർ, പോളിംഗ് ശതമാനം എന്നിവയിൽ കൃത്രിമം നടന്നുവെന്നും കള്ളവോട്ടിങ് വഴി മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം അട്ടിമറച്ചുവെന്നുമായിരുന്നു രാഹുൽ​ഗാന്ധിയുടെ ആരോപണം. 

മഹാരാഷ്ട്രയിലെ വോട്ടർ പട്ടികക്കെതിരെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഇത് നിയമവാഴ്ചയെ തകിടംമറിക്കാനുള്ള ശ്രമമാണെന്നും കമ്മിഷൻ പ്രതികരിച്ചു.

2024 ഡിസംബർ 24-ന് കോൺഗ്രസിന് നൽകിയ മറുപടിയിൽ ഈ വിഷയങ്ങളെല്ലാം വിശദമാക്കിയിട്ടുണ്ടെന്നും അത് കമ്മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും കമ്മിഷൻ വ്യക്തമാക്കി.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധം മാത്രമല്ല, തിരഞ്ഞെടുപ്പ് സമയത്ത് സുതാര്യമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും നിരുത്സാഹപ്പെടുത്തുന്നത് കൂടിയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ ആരോപണങ്ങൾ:

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരം ഒരു കാബിനറ്റ് മന്ത്രിയെ തിരഞ്ഞെടുപ്പ് സമിതിയിൽ ഉൾപ്പെടുത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് രാഹുൽ ഗാന്ധി ഒരു ലേഖനത്തിൽ ആരോപിച്ചിരുന്നു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലുണ്ടായ കൃത്രിമം ബീഹാറിലും, മറ്റ് സംസ്ഥാനങ്ങളിലും ആവർത്തിക്കാനിടയുണ്ടെന്നും അത്തരം "മാച്ച് ഫിക്സിംഗ്" ജനാധിപത്യത്തിന് അപകടകരമാണെന്നും അദ്ദേഹം എഴുതിയിരുന്നു.

The Election Commission of India has dismissed Congress leader Rahul Gandhi's claims of electoral malpractice in the 2024 Maharashtra Assembly elections. The poll body termed allegations of bias as "baseless," asserting the integrity of India's electoral process. Read more about the political controversy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം

Kerala
  •  13 hours ago
No Image

ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍

Kerala
  •  13 hours ago
No Image

നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്

Kuwait
  •  14 hours ago
No Image

'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍

organization
  •  14 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  14 hours ago
No Image

സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  15 hours ago
No Image

സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?

National
  •  15 hours ago
No Image

അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ

Football
  •  15 hours ago
No Image

"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ

National
  •  15 hours ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു

uae
  •  15 hours ago