HOME
DETAILS
MAL
നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
June 07, 2025 | 11:47 AM
കോട്ടയം: കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ധാക്കിയ നിയമനം പുനഃസ്ഥാപിക്കുന്നതിനായി അധ്യാപകരിൽ നിന്നും കോഴ വാങ്ങിയ ഇടനിലക്കാരൻ അറസ്റ്റിൽ. കോഴിക്കോട് വടകര സ്വദേശിയായ റിട്ടയേർഡ് അധ്യാപകൻ വിജയനാണ് പിടിയിലായത്.
കൊച്ചിയിൽ വെച്ച് കോട്ടയം വിജിലൻസാണ് വിജയനെ പിടികൂടിയത്. ഒന്നര ലക്ഷം രൂപയും വിജിലൻസ് ഇയാളുടെ അടുത്ത് നിന്നും പിടികൂടി. സെക്രെട്ടറിയേറ്റിലെ ഉദ്യോഗസ്ഥന് നൽകാനാണ് പണം വാങ്ങിയത് എന്നാണ് വിജിലൻസിൽ നിന്നും ലഭിക്കുന്ന വിവരം.
Retired teacher arrested for taking Rs 15 lakh from teachers to get their appointments back
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."