HOME
DETAILS

തൊഴില്‍ സുരക്ഷയില്ല: പരമ്പരാഗത സ്വര്‍ണ തൊഴിലാളികള്‍ ജോലി ഉപേക്ഷിക്കുന്നു

  
backup
May 19 2018 | 04:05 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b4%b0%e0%b4%ae

 


പാലക്കാട്: സ്വര്‍ണ കടകളും ഈ മേഖലയിലെ കുത്തക വ്യാപാരികളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ പരമ്പരാഗതമായി കൈവന്ന കൈതൊഴിലുമായി ജീവിക്കുന്ന സ്വര്‍ണതൊഴിലാളികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പട്ടിക്കര, തേനൂര്‍, തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യകാലത്ത് ഇവര്‍ സ്വര്‍ണപ്പണി ചെയ്തിരുന്നത്.
എന്നാല്‍ മുന്‍പ് 400ഓളം ആളുകള്‍ പണിയെടുത്തിരുന്ന പട്ടിക്കര പ്രദേശത്ത് മാത്രം ഇന്ന് വെറും 35 പണിക്കാര്‍ മാത്രമാണുള്ളത്.
ഈ പ്രദേശത്ത് ആദ്യ കാലത്ത് 20 തൊഴിലാളികളെവരെ വച്ച് പണി ചെയ്തിരുന്ന ആഭരണ നിര്‍മാതാക്കള്‍ ഉണ്ടായിരുന്നു.
പണ്ട് സ്ത്രീ തൊഴിലാളികളും ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ തെരുവുകളിലൂടെ നടന്നാല്‍ ഇന്ന് കാണാന്‍ സാധിക്കുന്നത് ആളൊഴിഞ്ഞ സ്വര്‍ണപ്പണി കേന്ദ്രങ്ങളും അവിടെ തീ പുകയാത്ത നെരിപ്പോടുകളുമാണ്.
കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് സ്വര്‍ണതൊഴിലാളികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയത്. മറ്റു തൊഴിലുകളെ സംബന്ധിച്ച് പണിക്കൂലി കുറഞ്ഞുവരുന്ന മേഖലയായതിനാല്‍ പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നുവരാന്‍ മടിക്കുന്ന സാഹചര്യമാണുള്ളത്.
യുവാക്കള്‍ മാത്രമല്ല, മറ്റു മുതിര്‍ന്ന ആളുകളും സ്വര്‍ണപ്പണി ഉപേക്ഷിച്ച് മറ്റു തൊഴിലുകളില്‍ വ്യാപൃതരാവുന്ന ഒരു കാഴ്ചയാണ് ഇന്നു കാണുന്നത്. ഇന്ന് കേരളത്തില്‍ 17,500ല്‍ താഴെ സ്വര്‍ണതൊഴിലാളികളാണ് ഉള്ളത്.
രാജഭരണകാലം തൊട്ട് സ്വര്‍ണാഭരണ നിര്‍മാതാക്കള്‍ക്ക് പ്രമുഖ സ്ഥാനം നല്‍കിവന്നിരുന്നു. എന്നാല്‍ ഇന്ന് സ്വര്‍ണതൊഴിലാളികള്‍ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റപ്പെടുകയാണ്.
നൂതന സാങ്കേതികവിദ്യയുടെ കടന്നുവരവാണ് ഒരു പരിധിവരെ കൈതൊഴിലുകാര്‍ക്ക് വിനയാകാനും അവരുടെ ഉപജീവനമാര്‍ഗം ഭീഷണിയിലാവാനും പ്രധാന കാരണം.
നൂതന ഫാഷനുകളും കുറഞ്ഞ പണിക്കൂലിയുമായി സ്വര്‍ണകടകള്‍ ജനങ്ങളെ ആകര്‍ഷിക്കുമ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന പരമ്പരാഗത കൈതൊഴിലുകാര്‍ക്ക് കിട്ടുന്നത് ഒരു നേരത്തെ ഭക്ഷണത്തിനു പോലും തികയാത്ത തുച്ഛമായ വരുമാനമാണ്. കൂടാതെ ഇത്രയും കാലം ജോലി ചെയ്തതിനു പ്രതിഫലമായി കാന്‍സര്‍, ടി.ബി പോലുള്ള മാരകരോഗങ്ങളും. കേഡിയം, സിങ്ക്, നൈട്രിക് ആസിഡ്, തുടങ്ങി ഒട്ടനവധി വസ്തുക്കള്‍ സ്വര്‍ണപ്പണിക്കാര്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഉപയോഗിച്ചുവരുന്നതാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നത്.
അസംഘടിത പ്രവണതയും ഈ തൊഴില്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 1980 മുതല്‍ സംസ്ഥാന വ്യാപകമായി ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ജില്ലയില്‍ ഇതിന്റെ പ്രവര്‍ത്തനം സജീവമല്ല.
സ്വര്‍ണതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും യാതൊരു തരത്തിലുമുള്ള സാമ്പത്തിക സഹായങ്ങളോ മറ്റു ആനുകൂല്യങ്ങളോ ഒന്നും തന്നെ കിട്ടുന്നില്ല എന്നതും വിഷമകരമായ അവസ്ഥയാണ്.
ക്ഷേമനിധി പോലുള്ള പെന്‍ഷന്‍ സഹായ പദ്ധതികളെങ്കിലും ഫലവത്തായ രീതിയില്‍ ഇത് തൊഴിലാളികള്‍ക്കിടയിലേക്ക് എത്തുന്നില്ല എന്നതാണ് സത്യം. വളരെ തുച്ഛമായ വരിസംഖ്യ പോലും അടക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇവരുടേത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago