അങ്ങാടിപ്പുറം പഞ്ചായത്തിലെ മാലിന്യനിര്‍മാര്‍ജ്ജനം ലക്ഷങ്ങള്‍ നഷ്ടം വരുത്തിയെന്ന് യൂത്ത് ലീഗ്
മങ്കട: അങ്ങാടിപ്പുറം പഞ്ചായത്തില്‍ നടപ്പിലാക്കിയ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ മറവില്‍ അഴിമതിയെന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്. വീടുകളില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വില നല്‍കി വാങ്ങാന്‍ സന്നദ്ധരായി മുന്നോട്ടു വന്നവരെ ഒഴിവാക്കി, പണം കൊടുത്തു മാലിന്യം ശേഖരിച്ചെന്നാണ് ആരോപണം.
ഈയിനത്തില്‍ പഞ്ചായത്തിനു വന്‍ തുക നഷ്ടം വരുത്തിവച്ചു. പൊതു പണം കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയും പഞ്ചായത്തിനു ലഭിക്കുമായിരുന്ന ലക്ഷങ്ങളുടെ വരുമാനം ഭരണസമിതി നഷ്ടപ്പെടുത്തി. അഴിമതിക്കെതിരേ സമഗ്രമായ അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമീര്‍ ബാബു മൂന്നാക്കല്‍, സാഹില്‍ കുന്നത്ത്, ശിഹാബ്, ഹഹീര്‍, ഷഫീഖ്്, ടി നൗഫല്‍, നൗഫല്‍, ഫാറൂഖ്്, നൗഷാദ് അന്‍സാര്‍, അന്‍സാര്‍, ആശിഖ് പാതാരി സംബന്ധിച്ചു. അതേസമയം, ആരും ശേഖരിക്കാന്‍ സന്നദ്ധതരല്ലാത്ത പഴയ ചെരിപ്പ്, ബാഗ് ഉള്‍പ്പെടെയുള്ള മാലിന്യമാണ് ശേഖരിച്ചതെന്നു അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ടണ്ണിനു 4900 രൂപയ്ക്കാണു കര്‍ണാടകയിലെ റീസൈക്ലിങ് കേന്ദ്രത്തിലേക്കു കയറ്റി അയച്ചതെന്നും ഇതിനായി സന്നദ്ധ സേവനം നിരവധി പേരില്‍ നിന്നു ലഭ്യമായെന്നും മാലിന്യം പണം നല്‍കി ശേഖരിക്കാന്‍ സന്നദ്ധതരായി ആരും മുന്നോട്ടു വന്നിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."