ജനറല്‍ നഴ്സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകളിലും ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിങ് കോഴ്സിലേയ്ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അ ഥവാ തത്തുല്യ പരീക്ഷ ജയിച്ചവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
എസ്.സി, എസ്.ടി വിഭാഗത്തിലുളള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയത്തില്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും.
14 ജില്ലകളിലായി ആകെ 405 സീറ്റുകളാണുളളത്. ഇതില്‍ 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് ഡിസംബര്‍ 31ന് 17 വയസില്‍ കുറയാനോ 27 വയസില്‍ കൂടാനോ പാടില്ല. പിന്നോക്ക സമുദായക്കാര്‍ക്ക് മൂന്നു വര്‍ഷവും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരക്ക് അഞ്ചു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷാഫോറവും പ്രോസ്പെക്ടസും ആരോഗ്യ വകുപ്പ് ഡയരക്ടറുടെ (www.dhs.kerala.gov.in) വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റുളള വിഭാഗത്തിന് 250 രൂപയുമാണ്.
പൂരിപ്പിച്ച അപേക്ഷ അതത് ജില്ലകളിലെ നഴ്സിങ് സ്കൂള്‍ പ്രിന്‍സിപ്പലിന് ജൂലൈ 20 വൈകുന്നേരം അഞ്ചു മണിക്ക് ലഭിക്കത്തക്കവിധം അയയ്ക്കണം. കൂടുതല്‍ വിവരം ആരോഗ്യ വകുപ്പ് ഡയരക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കല്‍ ഓഫീസ്, നഴ്സിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."