കെ.എസ്.ആര്‍.ടി.സി കൂട്ട സ്ഥലംമാറ്റം; ലിസ്റ്റില്‍ ഇടുക്കിയില്‍ 200 പേര്‍
തൊടുപുഴ: കെഎസ്ആര്‍ടിസിയില്‍ നടന്ന കൂട്ട സ്ഥലം മാറ്റത്തില്‍ ഇടുക്കിയില്‍ തെറിച്ചത് 200 ഓളം ജീവനക്കാര്‍. മെക്കാനിക്ക്, കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗത്തിലുള്ള വരുടെ സ്ഥലം മാറ്റ ഉത്തരവാണ് 15ന് ഇറങ്ങിയത്.
ഇതില്‍ യൂണിയന്‍ പ്രൊട്ടക്ഷന്റെ പേരില്‍ വര്‍ഷങ്ങളായി സ്ഥലം മാറാതിരുന്ന നേതാക്കളെയും സ്ഥലം മാറ്റിയിട്ടുണ്ട്. മൂലമറ്റത്തെ സിഐടിയു നേതാവിനെ ഈരാറ്റുപേട്ടയ്ക്ക് വിട്ടപ്പോള്‍ അവിടുത്തെ ഐഎന്‍ടിയുസി നേതാവിനെ തിരുവനന്തപുരം വിതുരയ്ക്കാണ് മാറ്റിയത്.
നെടുങ്കണ്ടത്തെ സിഐടിയു നേതാവിനെയും വിതുരയ്ക്കാണ് വിട്ടത്. ജില്ലയിലെ 12 പ്രമുഖ നേതാക്കളെയാണ് മറ്റു ജില്ലകളിലേയ്ക്ക് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തില്‍ നിന്ന് പ്രൊട്ടക്ഷന്‍ ലഭിച്ചിരുന്ന അംഗീകൃത സംഘടനകളായ കേരള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) എംപ്ലോയീസ് യൂനിയന്‍ നേതാക്കളെയാണ് മാറ്റിയത്.
ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റിയ മാനേജിങ് ഡയറക്ടറുടെ ഉത്തരവിനെതിരെ ഭരണപ്രതിപക്ഷ യൂനിയനുകളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."