HOME
DETAILS

ജില്ലാ പഞ്ചായത്ത് ബജറ്റ്; അടിസ്ഥാന വികസനത്തിനും വിദ്യാഭ്യാസത്തിനും ഊന്നല്‍

  
backup
March 21 2017 | 06:03 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1-2



തിരുവനന്തപുരം: അടിസ്ഥാന വികസനത്തിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 177.34 കോടി രൂപ വരവും 176.47 കോടി രൂപ ചിലവും 86.05 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2017-18 സാമ്പത്തിക വര്‍ഷത്തേക്കായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ സമര്‍പ്പിച്ചിട്ടുള്ള 413.14 കോടി രൂപ അടങ്കല്‍ തുക വരുന്ന ജില്ലയുടെ ലേബര്‍ ബജറ്റും ഇതോടൊപ്പം അവതരിപ്പിച്ചു.വിദ്യാഭ്യാസ, പിന്നോക്ക, പൊതുമരാമത്ത്, ക്ഷേമ മേഖലകള്‍ക്കാണ് ബജറ്റില്‍ മുന്‍തൂക്കം.

വകയിരുത്തലുകള്‍
ക്ഷീര, മൃഗസംരക്ഷണത്തിന് 8.76 കോടി
അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിക്ക് 6.42 കോടി
മത്സ്യബന്ധനത്തിന് 64.47 ലക്ഷം
പൊതുമരാമത്തിന് 51.21 കോടി
വിദ്യാഭ്യാസത്തിന് 28.92 കോടി
ചെറുകിട വ്യവസായത്തിന് 2.39 കോടി
പാര്‍പ്പിട പദ്ധതികള്‍ക്ക് 10.25 കോടി
പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമത്തിന് 20.95 കോടി
ആരോഗ്യ മേഖലക്കായി 18.36 കോടി
സാമൂഹ്യക്ഷേമത്തിന് 6.73 കോടി
കാര്‍ഷിക മേഖലക്ക് 1.30 കോടി
ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി, കാളക്കുട്ടി പോത്ത് പരിലാനം, പാലിന് സബ്ഡി, കിടാരി വളര്‍ത്തല്‍ ഫാമുകളില്‍ ഉല്‍പാദന ക്ഷമതയുള്ള കന്നുകുട്ടികളുടെ ഉല്‍പാദനം എന്നീ പദ്ധതികള്‍ക്കായി 2.34 കോടി

പ്രധാന പദ്ധതികള്‍
കെയര്‍ ഓണ്‍ വീല്‍സ് : ആദിവാസി തോട്ടം തീരദേശ മേഖലകളില്‍ ആഴ്ച തോറും സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും
ജലശ്രീ : ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് മഴവെള്ള സംഭരണവും ശുദ്ധജല ലഭ്യതയും ഉറപ്പു വരുത്തും
ഗ്രീന്‍ മില്‍ക്ക് : ചെറ്റച്ചല്‍ ജഴ്‌സി ഫാമില്‍ ആരംഭിക്കുന്ന മില്‍ക്ക് പ്രോസസിംങ് യൂനിറ്റില്‍ നിന്നുള്ള പാല്‍ വിപണിയില്‍ എത്തിക്കുന്നത്
മിനി ഹൈഡല്‍: ഊര്‍ജ സംരക്ഷണത്തിനായി ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ചെറിയ വെള്ളച്ചാട്ടങ്ങളില്‍ സ്ഥാപിക്കും. അധികമായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ. എസ്. ഇ .ബി ക്ക് കൈമാറും.
അങ്ങാടി : വനവിഭവങ്ങള്‍, ഔഷധ സസ്യങ്ങള്‍, പച്ചിലമരുന്നുകള്‍ എന്നിവയുടെ വിപണനത്തിന്
സമന്വയ : ഭിന്ന ലിംഗക്കാരുടെ യാത്ര, താമസം, തൊഴില്‍ പരിശീലനം എന്നിവക്ക്

പ്രഖ്യാപനങ്ങള്‍
ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ട് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സയന്‍സ്, നേച്ചര്‍ ക്ലബുകളുടെ മാതൃകയില്‍ സ്‌പോര്‍ട്‌സ് ക്ലബുകള്‍ തുടങ്ങും
ആദിവാസി, തീരദേശ മേഖലകളില്‍ പത്താം ക്ലാസ് വിജയശതമാനം കൂട്ടുന്നതിന് രാത്രി പാഠശാലകള്‍
ആരോഗ്യ മേഖലയില്‍ നെടുമങ്ങാട്, പേരൂര്‍ക്കട, വര്‍ക്കല ജില്ലാ ആശുപത്രികളും പട്ടം താണുപിള്ള ജില്ലാ ഹോമിയോ ആശുപത്രിയും വികസിപ്പിച്ച് സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളാക്കും.
കുട്ടികളുടെ സഹകരണത്തോടെ പൊതു സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഫലവൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ഒരു കോടി തൈകള്‍ വിതരണം ചെയ്യും
ജില്ലയിലുടനീളം ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍
2020 ല്‍ ജില്ലയെ തരിശു രഹിത, പച്ചക്കറി സ്വയം പര്യാപ്തമാക്കും
വനിത മത്സ്യത്തൊഴിലാളികള്‍ക്ക് ഐസ് ബോക്‌സ്, മത്സ്യം ഉണക്കുന്നതിന് ഡ്രയര്‍ എന്നിവ നല്‍കും
ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യകൃഷി വ്യാപിപ്പിക്കും
പള്ളിക്കല്‍, പെരിങ്ങമ്മല എന്നിവിടങ്ങളില്‍ ഹൈടെക് സ്‌പോര്‍ട്‌സ് ഹബുകള്‍ സ്ഥാപിക്കും.
നഗരത്തില്‍നിന്നും അരുവിക്കര ഡാം വരെയുള്ള 12 കിലോമീറ്റര്‍ പാത നവീകരിച്ച് വൃത്തിയുള്ള നടപ്പാതകളും സൈക്ലിങ് ട്രാക്കും സജ്ജീകരിക്കും.
എല്ലാ സ്‌കൂളുകളിലും ശാസ്ത്രീയമായ കൗണ്‍സിലിങ് സംവിധാനത്തോടെ നിര്‍ഭയ ജാഗ്രത സമിതികള്‍ രൂപീകരിക്കും
ഹൈസ്‌കൂള്‍ മുതല്‍ ഗവേഷണ വിദ്യാര്‍ഥിനികള്‍ വരെയുള്ളവര്‍ക്കും വനിതകള്‍ക്കും താമസിച്ച് പഠിക്കുന്നതിന് വനിതാ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago