ഇസ്‌ലാമിക ഭീകരവാദ'ത്തെ കുറിച്ചുള്ള കോഴ്‌സും ജെ.എന്‍.യു സിലബസില്‍
ന്യൂഡല്‍ഹി: ഇസ്‌ലാമിക ഭീകരവാദത്തെ (ഇസ്‌ലാമിക് ടെററിസം) കുറിച്ചുള്ള കോഴ്‌സും സിലബസില്‍ ഉള്‍പ്പെടുത്താന്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെ.എന്‍.യു) അക്കാദമിക് കൗണ്‍സില്‍ യോഗം തത്വത്തില്‍ തീരുമാനിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന അക്കാദമിക് കൗണ്‍സിലിന്റെ 145ാമത് യോഗത്തിലുയര്‍ന്ന എതിര്‍പ്പ് അവഗണിച്ചാണ് ഇസ്‌ലാം ഭീതി (ഇസ്‌ലാമോഫോബിയ) പടര്‍ത്താന്‍ കാരണമാവുന്ന തരത്തിലുള്ള പഠനം സിലബസില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായത്. യോഗത്തില്‍ ദേശീയ സുരക്ഷാ പഠന വിഭാഗത്തിനു കീഴില്‍ പ്രത്യേക കേന്ദ്രം തുടങ്ങുന്നതിനാണ് ധാരണായത്. കൗണ്‍സിലിലെ ആകെയുള്ള 110ല്‍ 100പേരാണ് കഴിഞ്ഞദിവസത്തെ യോഗത്തില്‍ പങ്കെടുത്തത്. ഇതിലാണ് അടുത്ത അധ്യയനവര്‍ഷം തുടങ്ങാന്‍ പോവുന്ന കോഴ്‌സുകളുടെ കാര്യത്തില്‍ തീരുമാനമായതും ഇസ്‌ലാമിക ഭീകരവാദത്തെ കുറിച്ചുള്ള പഠനവും ഉള്‍പ്പെടുത്തിയതും.
ഇന്‍സര്‍ജന്‍സി (സായുധകലാപം), നക്‌സലിസം, ജനസംഖ്യ മാറ്റത്തിലെ പ്രവണതകളും ദേശീയ സുരക്ഷയും, സമുദ്ര സുരക്ഷ, സൈബര്‍ സെക്യൂരിറ്റി, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ബോര്‍ഡര്‍ മാനേജ്‌മെന്റ് തുടങ്ങിയവായാണ് പുതിയ കോഴ്‌സുകള്‍. ചില സര്‍വകലാശാലകളില്‍ ഇന്റര്‍നാഷനല്‍ ടെററിസം (രാജ്യാന്തര ഭീകരപ്രവര്‍ത്തനം) എന്ന കോഴ്‌സ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സര്‍വകലാശാല ഇസ്‌ലാമിക ഭീകരപ്രവര്‍ത്തനത്തെ കുറിച്ചുള്ള പഠനം വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശിക്കുന്നത്. ഇതൊരു സ്വതന്ത്രകോഴ്‌സാണോ എന്നതു സംബന്ധിച്ചു വ്യക്തയയില്ലെന്നും ഒരുകോഴ്‌സ് എന്ന നിലയ്ക്കാണ് ഇതിന് യോഗത്തില്‍ അംഗീകാരം ലഭിച്ചതെന്നും കൗണ്‍സില്‍ അംഗങ്ങളായ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, ഇത്തരത്തിലുള്ള കോഴ്‌സ് പഠിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് രാജ്യസുരക്ഷാ പഠനകേന്ദ്രം തലവന്‍ അജയ് ദുബേ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. യോഗത്തില്‍ ഒരുവിഭാഗം അംഗങ്ങളെ സസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ചെയ്തു.
ഇത്തരത്തിലുള്ള പഠനം ആവശ്യമാണെന്നും എന്നാല്‍ ഇസ്‌ലാമിക് ടെററിസം എന്നതിനുപകരം ഇസ്‌ലാമിസ്റ്റ് ടെററിസം എന്ന് കോഴ്‌സിന്റെ പേരുമാറ്റേണ്ടതുണ്ടെന്നും അക്കാദമിക് കൗണ്‍സില്‍ അംഗം അശ്വിനി മോഹപത്ര പറഞ്ഞു. ഇസ്‌ലാമിസ്റ്റ് ടെററിസം എന്നത് ആഗോളതലത്തില്‍ പ്രയോഗത്തിലുള്ള പദവും പ്രചാരത്തിലുള്ള ഒരുപ്രതിഭാസവുമാണ്. ഇസ്‌ലാമിനെ പ്രത്യേക ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതിനെയാണ് ഈ പദം ലക്ഷ്യമാക്കുന്നത്. പക്ഷേ ഹിന്ദുത്വ ഭീകരത എന്ന പ്രതിഭാസം ഇവിടെയില്ല. ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ക്കായി കോണ്‍ഗ്രസ് ഉണ്ടാക്കിയ പദം ആണത്. അതുപോലെ ഇവിടെ ക്രിസ്ത്യന്‍ ഭീകരവാദവും ഇല്ല. ഇന്ത്യയില്‍, ജമ്മുകശ്മിരായാലും കേരളമായാലും ഇസ്‌ലാമിസ്റ്റ് ഭീകരവാദം ഉണ്ട്. അതിനാല്‍ അതേകുറിച്ചു പഠിക്കേണ്ടതുണ്ടെന്നും സംഘ്പരിവാര സഹയാത്രികനായ അശ്വിനി മോഹപത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."