എ.എസ്.ഐയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ എ.എസ്.ഐ നാസറിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജനകീയസമിതിയുടെ നേതൃത്വത്തില്‍ 23ന് രാവിലെ 11ന് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആവശ്യം അംഗീകരിക്കാത്ത പക്ഷം നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. തെളിവുകളുണ്ടായിട്ടും പൊലിസ് പ്രതിയെ സംരക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ജനകീയ സമരസമിതി കണ്‍വീനര്‍ ടി.സി. സുബ്രഹ്മണ്യന്, സാഹിത്യകാരി രതീദേവി,സുജാഭാരതി, ഷാജഹാന് അബ്ദല്‍ ഖാദര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പൊലിസിനകത്ത് മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നത്. സര്‍ക്കാരും കോര്‍പറേറ്റുകളുമായുള്ള അവിഹിതബന്ധവും രാജ്യത്ത് പീഡനം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."