പനി മരണം നിസാരവല്‍ക്കരിക്കരുത്; മുഖ്യമന്ത്രി ഇടപെടണം
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പി കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥമൂലമാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. മരണകാരണം എന്താണെന്ന് വ്യക്തമായി കണ്ടെത്താന്‍ പോലും കഴിയാതെ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ് ആരോഗ്യവകുപ്പ്. ഒരു പ്രദേശത്തെ ജനങ്ങളാകെ രോഗം പടരുമെന്ന ഭീതിയില്‍ കഴിയുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാനും പ്രദേശം സന്ദര്‍ശിക്കുവാനും തയാറാവണം.
മരണപ്പെട്ടവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും അടിയന്തര ധനസഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒ മമ്മു അധ്യക്ഷനായി. സി.പി.എ അസീസ്, കല്ലൂര്‍ മുഹമ്മദലി, ആവള ഹമീദ്, ടി.കെ ഇബ്രാഹിം, പി.ടി അഷറഫ്, ടി.പി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."