ഭരണകൂടം അടിച്ചമര്‍ത്തലിനു കരുത്തുപകരാന്‍ ഉപയോഗിക്കുന്നു: വെങ്കിടേഷ് രാമകൃഷ്ണന്‍
കല്‍പ്പറ്റ: സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തലിനു കരുത്തുപകരാന്‍ ഉപയോഗിക്കുകയാണെന്നു ഫ്രï്‌ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകന്‍ വി.ജി വിജയന്റെ ഒന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി, വയനാട് പ്രസ്‌ക്ലബ്, വിജയന്‍ അനുസ്മരണ സമിതി എന്നിവ സംയുക്തമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ജനാധിപത്യത്തിലെ ബഹുസ്വരത, ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ വികാസം ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുകയാണ്.
ആധാര്‍ പോലുള്ള സംവിധാനങ്ങള്‍ ചെറിയ ഗുണങ്ങള്‍ക്കു കാരണമാകുന്നുïെങ്കിലും ആത്യന്തികമായി അവ ഭരണകൂടത്തിന്റെ കൈകളില്‍ വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുള്ള ഉപകരണമാണ്.
പലതരം വ്യക്തിത്വങ്ങള്‍ക്ക് ഒരേപോലെ നിലനില്‍ക്കാനും സാമൂഹിക വികസന പ്രക്രിയയില്‍ പങ്കാളികളാനും മനുഷ്യരായി ജീവിക്കാനുമുള്ള അവസരമാണ് അടിസ്ഥാനപരമായി ബഹുസ്വരതയിലൂടെ വിഭവനം ചെയ്യുന്നത്. ബഹുസ്വരതയുടെ അടിസ്ഥാന ഘടകങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന അനേകം കാര്യങ്ങള്‍ ലോകമെമ്പാടും ഉയര്‍ന്നുവരികയാണ്. അതിന്റെ ഏറ്റവും രൂക്ഷമായ പ്രതിഫലനങ്ങളാണ് ഇന്ത്യയില്‍ കാണുന്നത്.
അതിനാല്‍ത്തന്നെ ജനാധിപ്യത്തിലെ ബഹുസ്വരതയുടെ അപചയം ഇന്ത്യ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ്.
വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ വിജയന്‍ ചെറുകര അധ്യക്ഷനായി.
എഴുത്തുകാരന്‍ ഒ.കെ ജോണി അനുസ്മരണപ്രഭാഷണം നടത്തി. സ്മരണിക പ്രകാശനം മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ.ടി ശേഖര്‍ നിര്‍വഹിച്ചു.
മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. കമല്‍ ആദ്യപ്രതി സ്വീകരിച്ചു. വയനാട് പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് പി.കെ അബ്ദുല്‍ അസീസ് സ്മരണിക പരിചയപ്പെടുത്തി. അനുസ്മരണ സമിതി സംസ്ഥാനതലത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളായ എ. അര്‍ച്ചന (തിരൂര്‍ മലയാളം സര്‍വകലാശാല), എന്‍. മുഹമ്മദ് ഇര്‍ഷാദ് (അരീക്കോട് ക്രസന്റ് ആര്‍ട്‌സ് കോളജ്), എ.കെ മുഹമ്മദ് അജ്മല്‍ (ലക്കിടി വെറ്ററിനറി കോളജ്)എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ വിതരണം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, മീഡിയ വണ്‍ ചീഫ് എഡിറ്റര്‍ സി.എല്‍ തോമസ്, കോണ്‍ഗ്രസ് നേതാവ് കെ.എല്‍ പൗലോസ്, വനജ വിജയന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ. സദാനന്ദന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി സംസാരിച്ചു.
പ്രസ്‌ക്ലബ് സെക്രട്ടറി പി.ഒ ഷീജ സ്വാഗതവും അനുസ്മരണ സമിതി ജോയിന്റ് കണ്‍വീനര്‍ വിജയന്‍ മടക്കിമല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."