HOME
DETAILS

കറന്‍സി ഇടപാട്: ഉയര്‍ന്ന പരിധി രണ്ട് ലക്ഷമാക്കാന്‍ നീക്കം

  
backup
March 21 2017 | 19:03 PM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ഇടപാട് നടത്താനുള്ള ഉയര്‍ന്ന പരിധി കുറയ്ക്കാന്‍ നിര്‍ദ്ദേശം. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഉയര്‍ന്ന പരിധി മൂന്ന് ലക്ഷമെന്നത് രണ്ട് ലക്ഷമാക്കി കുറയ്ക്കാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ ബില്ലിന്മേല്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് പുതിയ നിര്‍ദേശം. രണ്ട് ലക്ഷത്തിന് മുകളില്‍ പണമായി ഇടപാട് നടത്തുന്നവര്‍ ശിക്ഷാര്‍ഹരായിരിക്കുമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കറന്‍സി ഇടപാട് നടത്താനുള്ള പരിധി മൂന്ന് ലക്ഷമാക്കി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ലക്ഷത്തിനുമേല്‍ പണം നേരിട്ട് കൈമാറി നടത്തുന്ന ഇടപാടുകള്‍ നിയമവിരുദ്ധമാക്കാനും ഇടപാടുകള്‍ക്ക് ശിക്ഷ ലഭിക്കാനും ഉതകുന്ന വിധത്തില്‍ നിയമ നിര്‍മാണം നടത്തുമെന്നുമായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചിരുന്നത്.
നോട്ടുനിരോധനത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കള്ളപ്പണം തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായും ആയിരുന്നു ഇത്.
ഇതാണിപ്പോള്‍ രണ്ട് ലക്ഷമാക്കി പുനര്‍നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ രണ്ട് ലക്ഷത്തിന് മുകളില്‍ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ല.
കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി മൂന്ന് ലക്ഷത്തിന് മുകളില്‍ പണമിടപാട് നടത്താന്‍ അനുവദിക്കരുതെന്ന് നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
ഏതെങ്കിലും വ്യക്തി 15 ലക്ഷം രൂപയിലധികം കൈവശം വയ്ക്കുകയോ ആര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യുകയാണെങ്കില്‍ അക്കാര്യം നികുതി കമ്മിഷനറില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  25 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago