കേരളത്തില്‍ നടക്കുന്നത് കൊലക്കത്തി രാഷ്ട്രീയം: കെ.എ ഹാറൂണ്‍ റഷീദ്
വാടാനപ്പള്ളി: രാഷ്ട്രീയ എതിരാളികളെ വെട്ടിക്കൊല്ലുന്ന കൊലക്കത്തി രാഷ്ട്രീയമാണു കേരളത്തില്‍ നടക്കുന്നതെന്നു മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍ റഷീദ്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാണ്ടാം വാര്‍ഷികത്തോനുബന്ധിച്ച് വഞ്ചനാദിനത്തില്‍ മണലൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി കുന്നത്തങ്ങാടിയില്‍ കെ.എസ്.ഇ.ബി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുഹൈബ്, അരിയില്‍ ഷുക്കൂര്‍, ഫസല്‍, ടി.പി ചന്ദ്രശേഖരന്‍ എന്നിവര്‍ അടുത്ത കാലത്തായി സി.പി.എം നേതൃത്വത്തിന്റെ ഒത്താശയോടെ കൊലചെയ്യപ്പെട്ടവരാണ്. നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണത്തിനു കോടതികളെ സമീപിക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവാക്കി അതിനെ എതിര്‍ക്കുകയാണ്. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഈ സര്‍ക്കാര്‍ രാജി വെക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജോസ് പോള്‍ ടി അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വെള്ളൂര്‍, സി.ഐ സെബാസ്റ്റിന്‍, മുസ്്‌ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍. എ അബ്ദുള്‍ മനാഫ്, നേതാക്കളായ വി.ജി അശോകന്‍, എ.ടി സ്റ്റീഫന്‍, പി.കെ രാജന്‍, പി. വേണുഗോപാല്‍, കെ. ബി ജയറാം, വി. സുരേഷ് കുമാര്‍, സി. സി ശ്രീകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."