ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്: ജനകീയ വികസന മുന്നണിയില്‍ അധികാര കൈമാറ്റം
ഫിലോമിന ജോണി ആക്കാട്ടിന് പകരം ജസി ടോം പ്രസിഡന്റാവും
ചിറ്റാരിക്കാല്‍: ജനകീയ വികസന മുന്നണി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്തപ്പോള്‍ ഉണ്ടാക്കിയ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം കൈമാറുന്നു. ആദ്യത്തെ രണ്ടര വര്‍ഷക്കാലം ഫിലോമിന ജോണി ആക്കാട്ട് പ്രസിഡന്റായും അവസാനത്തെ രണ്ടര വര്‍ഷക്കാലം ജസ്സി ടോം പ്രസിഡന്റായും ചുമതലയേല്ക്കണമെന്നതായിരുന്നു ധാരണ. ഇതുപ്രകാരം ജൂണ്‍ ആദ്യം മുതല്‍ ജസി ടോം പ്രസിഡന്റാവണമെന്ന് ജനകീയ വികസന മുന്നണി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി.
ഫിലോമിന ജോണി ആക്കാട്ടിന്റെ നേതൃത്വത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്ന് യോഗം വിലയിരുത്തി. നിലവില്‍ ജസി ടോം മില്‍മ ബോര്‍ഡ് ഡയക്ടര്‍ ആണ്.
പ്രസിഡന്റ് പദം ഏറ്റെടുക്കന്നതിനു മുന്നോടിയായി ഡയറക്ടര്‍ സ്ഥാനം രാജിവെയ്ക്കുന്നതിന് കോഴിക്കോട് മില്‍മ ബോര്‍ഡ് ചെയര്‍മാനു രാജിക്കത്ത് സമര്‍പ്പിച്ചു. നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജസി ടോമിന്റെ സത്യപ്രതിജ്ഞാ തിയതി തീരുമാനിക്കും. ജലനിധി പദ്ധതിയുടെ പൂര്‍ത്തീകരണം, ചിറ്റാരിക്കാല്‍ പി.എച്ച്.സിയുടെ പുതിയ കെട്ടിട നിര്‍മാണം എന്നിവ അടുത്ത പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്.
പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍ ചെയര്‍മാര്‍ ടോമി പുതുപ്പള്ളി അധ്യക്ഷനായി. ജനകീയ വികസന മുന്നണി ചെയര്മാന് ജിജോ പി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഫിലോമിന ജോണി, ജസി ടോം, ജോയി കിഴുതറ, ബിനോയ് തോട്ടം, ലിന്‍സി കുട്ടി സെബാസ്റ്റ്യന്‍, സണ്ണി കോയിത്തുരുത്തേല്‍, ജസി ടോം, ഷേര്‍ലി ചീങ്കല്ലേല്‍, ഡെറ്റി ഫ്രാന്‍സിസ്, ജോണ്‍ പേണ്ടാനം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."