HOME
DETAILS
MAL
വയോസൗഹൃദ കൂട്ടം ശ്രദ്ധേയമായി
backup
March 21 2017 | 23:03 PM
മുഹമ്മ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ 80 വാര്‍ഡുകളിലെ അറുപത് വയസിനുമേല്‍ പ്രായമുള്ളവരെ സംഘടിപ്പിച്ചുള്ള 'വയോസൗഹൃദ കൂട്ടം' ശ്രദ്ധേയമായി.
ഇവരുടെ അറിവും അനുഭവവും പുതുതലമുറയ്ക്ക് കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മുഹമ്മ 133-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന പരിപാടി കെ.എസ് ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡംഗം ആര്‍ പ്രീതി അധ്യക്ഷതവഹിച്ചു. കൊച്ചുത്രേസ്യാ ജെയിംസ്, എം ഗീത, എം രേണുകാദേവി, ശാന്തമ്മ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഒമ്പതാം വാര്‍ഡില്‍ എ വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചുത്രേസ്യാ ജെയിംസ് അധ്യക്ഷതവഹിച്ചു.
എം.എസ് ശശിധരന്‍, കെ.എസ് ദാമോദരന്‍, അജിതരാജീവ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."