ബസില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വയോധികന് മര്‍ദനം
പള്ളുരുത്തി: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കളെ ചോദ്യം ചെയ്ത വയോധികനെ രണ്ടംഗ സംഘം ക്രൂരമായി മര്‍ദിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പെരുമ്പടപ്പ് കൊവേന്ത ജങ്ഷനിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെരുമ്പടപ്പ് പൈ റോഡില്‍ കട്ടുകാട്ട് വീട്ടില്‍ ആന്റണിയെ(67) കരുവേലിപ്പടി സര്‍ക്കാര്‍ മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമ്പളങ്ങി ചിറ്റൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ വച്ച് രണ്ടു പെണ് കുട്ടികളെ യുവാക്കള്‍ നിരന്തരം ശല്യം ചെയ്യുന്നുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ കരയുന്നത് ശ്രദ്ധയില്‍പെട്ട ആന്റണി യുവാക്കളെ ചോദ്യം ചെയ്തു. തുടര്‍ന്ന് അവര്‍ ആന്റണിക്ക് നേരെ തിരിഞ്ഞു.
ഇതോടെ മറ്റു യാത്രക്കാരും ചേര്‍ന്ന് വിലക്കിയതിനെ തുടര്‍ന്ന് ഇവര്‍ കുമ്പളങ്ങി പഞ്ചായത്ത് സ്റ്റോപ്പില്‍ ഇറങ്ങി. എന്നാല്‍ ബസിനു പിന്നാലെ സ്ക്കൂട്ടറില്‍ അര കിലോമീറ്ററോളം പിന്തുടര്ന്നെത്തിയ ഇവര്‍ കൊവേന്ത സ്റ്റോപ്പില്‍ ഇറങ്ങിയ ആന്റ ണിയെ ക്രൂര മര്ദനത്തിന്വിധേയമാക്കുകയായിരുന്നു. നടുറോഡില്‍ ബോധരഹിതനായി വീണ ഇയാളെ ഹെല്‍മെറ്റിന് തലക്കടിക്കുയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."