മലയാളി ഡോക്ടര്‍ക്ക് സഊദി പ്രവിശ്യ ഗവര്‍ണറുടെ ആദരം
റിയാദ്: ആതുര സേവന രംഗത് മാതൃകാപരമായ സേവനം നല്‍കിയ മലയാളി ഡോക്റ്റര്‍ക്ക് സഊദി പ്രവിശ്യാ ഗവര്‍ണറുടെ ആദരം. കൊല്ലം ചിതറ പെരുങ്ങാട് ഡോ: സൈഫുദ്ധീനാണ് സഊദിയിലെ അല്‍ ഹരീഖ് ഗവര്‍ണറേറ്റ് അഭിനന്ദന പത്രം നല്‍കി ആദരിച്ചത്. ഗവര്‍ണര്‍ മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ താഖിബ് പ്രശംസാ പത്രവും ഉപഹാരവും നല്‍കി. സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ അല്‍ ഹരീഖ് അല്‍ മുഫ്ജിര്‍ ആരോഗ്യ കേന്ദ്രത്തില്‍ 25 വര്‍ഷമായി ജോലി ചെയ്യുന്ന ഡോ: എം എച് സൈഫുദ്ധീന്‍ തന്റെ ജോലിയില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമാണ് മികച്ച ഡോക്റ്ററായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇവിടെ കുടുംബ ഫിസിഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിനു 2014 ലും മികച്ച ഡോക്റ്റര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. പ്രവിശ്യയിലെ സ്വദേശികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കുടുംബ ഡോക്റ്റര്‍ കൂടിയാണ് ഇദ്ദേഹം. സ്വദേശികള്‍ക്കിടയിലും അതിലുപരി വിദേശികള്‍ക്കിടയിലും ആരോഗ്യ പ്രവര്‍ത്തനങ്ങളുമായി സജീവ സാന്നിധ്യമാണ് ഡോക്റ്റര്‍ സൈഫുദ്ധീന്‍.
തിരുവനന്തപുരം ശ്രീകാര്യം റോഡ് നഗര്‍ നിനാസില്‍ ഡോ: സൈഫുദ്ധീന്‍ കൊല്ലം ചിതറ പെരുങ്ങാട് മുഹമ്മദ് ഹനീഫ-ഫാത്തിമ ബീവി ദമ്പതികളുടെ മകനാണ്. റിയാദ് ബത്ഹ അല്‍ റയ്യാന്‍ പോളിക്ലിനിക്കിലെ ഡോ: കുഞ്ഞുമോള്‍ ആണ് ഭാര്യ. ഡോ: നിഖിത, മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നമിത എന്നിവര്‍ മക്കളാണ്. ഹരീഖ് ഗവര്‍ണറേറ്റില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ ഡെപ്യുട്ടി ഗവര്‍ണര്‍ ഫഹദ് സഅദ് അല്‍ ഹുവേലി, ഉമര്‍ സഅദ് അല്‍ ഹുസ്സൈന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."