HOME
DETAILS

കത്‌വകേസ് : പ്രതി വ്യാജരേഖ ഉണ്ടാക്കിയെന്ന് തെളിഞ്ഞു

  
backup
May 20 2018 | 17:05 PM

%e0%b4%95%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b5%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%b0%e0%b5%87

 

ശ്രീനഗര്‍: കത്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികളിലൊരാള്‍ വ്യാജ തെളിവുണ്ടാക്കിയതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. പ്രതികളില്‍ ഒരാളായ വിശാല്‍ ജംഗോത്രയാണ് കുറ്റകൃത്യം നടക്കുന്ന സമയത്ത് സ്ഥലത്തില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ താന്‍ മീററ്റിലെ കോളജില്‍ നിന്ന് പരീക്ഷ എഴുതുകയായിരുന്നുവെന്ന് തെളിയിക്കാനാണ് വിശാല്‍ ശ്രമിച്ചത്.
എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയിലെ ഒപ്പ് വിശാലിന്റെതല്ലെന്ന് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു. സഹപാഠികളിലാരോ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശാലിന്റെ മൂന്ന് സുഹൃത്തുക്കളോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് പൊലിസുകാര്‍ ഉള്‍പ്പടെ എട്ട് പ്രതികളാണ് കേസില്‍ അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജനുവരി 10നായിരുന്നു എട്ടുവയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരബലാത്സംഘം ചെയ്ത് കൊന്നത്. രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് സംഭവം ഉണ്ടാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago