വിദേശമദ്യം കൈവശംവച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
നിലമ്പൂര്‍: അനധികൃത വിദേശമദ്യം കൈവശംവച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി. ചുങ്കത്തറ കാട്ടിച്ചിറ ചെറൂത്ത് കൃഷ്ണന് (51) ആണ് കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം. കൃഷ്ണന്റെ വീടിന്റെ ചമരിനു സമീപം കുഴിയില്‍ കുഴിച്ചിട്ട നിലയിലും കൃഷ്ണന്റെ പുതിയ കാറില്‍ ഒളിപ്പിച്ച നിലയിലുമായി സംസ്ഥാനത്ത് നിരോധിക്കപ്പെട്ട 60 കുപ്പി വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. മകന് നവീനെ അന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ രമേശ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന കൃഷ്ണന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ ക്ഷണിച്ചെങ്കിലും ജാമ്യം കിട്ടിയില്ല.
ഇതേ തുടര്‍ന്നാണ് ഇന്നലെ നിലമ്പൂര്‍ കോടതിയില്‍ കീഴടങ്ങിയത്. കൃഷ്ണനെ കോടതി റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ എക്സൈസ് സംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."