സഹജീവികളുടെ കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക: കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ
പെരിന്തല്‍മണ്ണ: പുണ്യമാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സഹജീവികളുടെ കണ്ണീരൊപ്പാന്‍ നാം യത്‌നിക്കണമെന്ന് പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ആഹ്വാനം ചെയ്തു. എസ്.വൈ.എസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.അബ്ദുള്ള ഫൈസി അധ്യക്ഷനായി. സയ്യിദ് ഹബീബുള്ള തങ്ങള്‍ അസ്ഹരി പ്രാര്‍ഥനക്ക് നേതൃത്വംനല്‍കി. മുന്‍ വിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍.സൂപ്പി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഫരീദ് റഹ്മാനി കാളികാവ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ തൂത, സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, കെ.കെ സെയ്തുട്ടിഹാജി, ശമീര്‍ ഫൈസി ഒടമല, കബീര്‍ ഫൈസി പുവ്വത്താണി, അഡ്വ.അഫ്‌സല്‍ വെട്ടത്തൂര്‍, എന്‍.ടി.സി മജീദ്, റഹീം ഫൈസി ചെമ്മല, ശമീര്‍ ഫൈസി പുത്തനങ്ങാടി, സി.എം അബ്ദുള്ളഹാജി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവംപുറം, റസീം മണലായ, പി.ടി അസീസ്ഹാജി, എ.ടി കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍, ഫാറൂഖ് വാഫി അത്തിപ്പറ്റ, ജലീല്‍ ഫൈസി അമ്മിനിക്കാട്, മുസമ്മില്‍ വാഫി, ഉസ്മാന്‍ ദാരിമി കിഴക്കുംപാടം, മാനു മുസ്‌ലിയാര്‍ കുന്നക്കാവ്, കാരാട്ടില്‍ ഉമ്മര്‍ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ശംസുദ്ദീന്‍ ഫൈസി വെട്ടത്തൂര്‍ സ്വാഗതവും, എന്‍.പി നൗഷാദ് താഴെക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."