HOME
DETAILS
MAL
അമ്മ വഴക്കു പറഞ്ഞു; പതിനേഴുകാരി ആറ്റില്‍ ചാടി
backup
May 21 2018 | 04:05 AM
ഹരിപ്പാട്: പതിനേഴ് കാരി ആറ്റില്‍ ചാടി. നാട്ടുകാര്‍ രക്ഷപെടുത്തി.
ആയാപറമ്പ് സ്വദേശിനിയായ പതിനേഴ് കാരിയാണ് അമ്മ വഴക്ക് പറഞ്ഞതിന് അച്ചന്‍കോവിലാറ്റില്‍ ചാടിയത്.
കരുവാറ്റ കൊപ്പാറകടവ് പാലത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്ററോളം ദൂരത്ത് സൈക്കിളില്‍ വന്നാണ് ആറ്റില്‍ ചാടിയത്. ആറ്റില്‍ കുളിച്ചുകൊണ്ട് നിന്നവര്‍ കണ്ട് നീന്തി എത്തി രക്ഷിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വീയപുരം പൊലീസ് കുട്ടിയെ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."